ലക്‌നൗ: സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മിഷൻ ശക്തിയിലൂടെ സ്ത്രീകളുടെ സാമ്പത്തികശേഷി മെച്ചപ്പെടുത്താനും അതു വഴി സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്‌ക്ക് ആക്കം കൂട്ടാനും സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘സ്ത്രീകൾക്കെതിരായുള്ള ഒരു അതിക്രമങ്ങളും സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ല. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർനശന നടപടികൾ സ്വീകരിക്കും. ആഗസ്റ്റ് നാല് വരെ സ്ത്രീകൾക്കെതിരായ 98.10 ശതമാനം കേസുകളും സ്ത്രീ-ശിശു സുരക്ഷാ ഓർഗനൈസേഷൻ പരിഹരിച്ചു.സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് പവർ മൊബൈൽ, വനിതാ ഹെൽപ്പ് ഡെസ്‌ക്, വനിതാ പോലീസ് ബീറ്റ്, വനിതാ റിപ്പോർട്ടിംഗ് കൺസൾട്ടേഷൻ സെന്റർ എന്നിവ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു’
‘ഒരു കോടിയിലധികം സ്ത്രീകൾ ഇന്ന് എട്ട് ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ 3.75 ലക്ഷത്തിലധികം സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് 1000 രൂപയിലധികം വായ്പ സർക്കാർ അനുവദിച്ചു. മിഷൻ ശക്തി പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി ആറ് ഘട്ടങ്ങളിലായി 15,000 രൂപ നൽകും. ഇതിനോടകം 13.67 ലക്ഷം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. വനിതാ പെൻഷൻ പദ്ധതി പ്രകാരം നിരാലംബരായ വയോജനങ്ങൾക്ക് പ്രതിമാസം 1000 രൂപ പെൻഷനും അനുവദിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments