76-ാം സ്വാതന്ത്ര്യദിനാഘോഷം; തയ്യാറെടുപ്പുകളുമായി യുപി സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

76-ാം സ്വാതന്ത്ര്യദിനാഘോഷം; തയ്യാറെടുപ്പുകളുമായി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 07:29 am IST
FacebookTwitterWhatsAppTelegram

ലഖ്നൗ: രാജ്യം 76-ാം സ്വാതന്ത്ര്യം ആഘോഷിക്കാനൊരുങ്ങുമ്പോൾ തയ്യാറെടുപ്പുകളുമായി യുപി സർക്കാർ. മണ്ണിനെയും ധീരസൈനികരെയും ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15 വരെ തുടരും. തലസ്ഥാനമായ ലഖ്നൗവിലും ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നത്.

‘ആസാദി കാ അമൃത് വർഷ’ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം ‘മിട്ടി കോ നമാൻ, വീരോൻ കാ വന്ദൻ’ എന്ന സന്ദേശമുയർത്തി ‘മേരി മിട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി കക്കോരിയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘പഞ്ച് പ്രാണ’ പ്രതിജ്ഞയെടുക്കും. തുടർന്ന് ധീരസൈനികരുടെ കുടുംബങ്ങളെ ആദരിക്കുകയും, 75 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. 35 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ പൗരന്റെയും ഉത്സവമായ സ്വാതന്ത്ര്യദിനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 15 ന് ലഖ്നൗവിൽ നടക്കുന്ന പ്രധാന ചടങ്ങ് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും തത്സമയം സംപ്രേഷണം ചെയ്യും. അമൃത്കാലിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തിൽ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്വാതന്ത്ര്യദിന ചടങ്ങിൽ സിക്കിമ്മിൽ നിന്നുളള സാംസ്‌കാരിക സംഘടത്തിന്റെ പ്രത്യേക പ്രകടനം ഉണ്ടായിരിക്കും. സംസ്ഥാനത്തെ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളിലും അണിനിരക്കുന്ന പരിപാടികളിൽ മന്ത്രിമാരും പ്രാദേശിക ജനപ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമര സേനാനികൾ, സായുധ സേനകൾ, അർദ്ധസൈനിക സേനകൾ, സായുധ പോലീസ് സേനകൾ, അവാർഡ് ജേതാക്കളായ പോലീസ് ഉദ്യോഗസ്ഥർ, മരിച്ച സൈനികരുടെ ആശ്രിതർ, വിമുക്തഭടന്മാർ എന്നിവരെ ആദരിക്കും. പ്രത്യേക അവസരങ്ങളിൽ ഓരോ പൗരനും പ്രഞ്ച് പ്രാൺ പ്രതിജ്ഞ എടുക്കണമെന്നും യോഗി പറഞ്ഞു. ‘ഹർഘർ തിരംഗ’ കാമ്പയിനിന്റെ കീഴിൽ കഴിഞ്ഞ വർഷം ആറ് കോടി ദേശീയ പതാക ഉയർത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ വർഷവും എല്ലാ വീടുകളിലും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ യൂണിറ്റുകളിലും ദേശീയ പതാക ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags: independence dayLUCKNOWyogi adithyanathUTTARPRADESHmodiyogi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies