ചന്ദ്രയാൻ-3യ്ക്ക് പിന്നാലെ ചന്ദ്രോപരിതലം ലക്ഷ്യം വെച്ച് റഷ്യയുടെ ലൂണ-25
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചന്ദ്രയാൻ-3യ്‌ക്ക് പിന്നാലെ ചന്ദ്രോപരിതലം ലക്ഷ്യം വെച്ച് റഷ്യയുടെ ലൂണ-25

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 07:35 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം. 1976-ൽ ലൂണ 24 വിക്ഷേപണത്തിന് ശേഷം റഷ്യ തുടർ വിക്ഷേപണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ഈ വരുന്ന വെള്ളിയാഴ്ച റഷ്യയുടെ ചന്ദ്ര ലാൻഡറായ ലൂണ-25 വിക്ഷേപിക്കാനൊരുങ്ങുകയാണ് രാജ്യം. മോസ്‌കോയിൽ നിന്ന് 5,550 കിലോമീറ്റർ അകലെയുള്ള കിഴക്ക് വോസ്‌റ്റോച്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നടക്കുക.

വിക്ഷേപണത്തിന് മുന്നോടിയായി അന്നേ ദിവസം പുലർച്ചയോടു കൂടി ഖാബറോവ്‌സ്‌ക് മേഖലയിലുള്ള ഷഖ്റ്റിൻസ്‌കീ ഗ്രാമത്തിലെ പ്രദേശവാസികളെ ഒഴിപ്പിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് ബൂസ്റ്റർ വേർപെടുമെന്നും അത് ഇവിടേക്ക് പതിച്ചേക്കാം എന്ന നിഗമനത്തിലാണ് തീരുമാനം.

സോയൂസ്-2 റോക്കറ്റിൽ വിക്ഷേപണം നടത്തുന്ന ലൂണ-25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നതാണ് പദ്ധതിയെന്ന് റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോല് വ്യക്തമാക്കി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വർഷത്തോളം ഇത് ചന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. ദൗത്യം വിജയിക്കുകയാണെങ്കിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ-25 സ്വന്തമാക്കും.

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി കുതിക്കുന്ന ചന്ദ്രയാൻ-3യും ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ചന്ദ്രയാൻ-3 ഓഗസ്റ്റ് 23-നാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 എന്ന് ലാൻഡ് ചെയ്യുമെന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും റഷ്യ നടത്തിയിട്ടില്ല.

Tags: Russiachandrayan 3ChandrayanLuna-25
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies