ദേശീയ പതാക എങ്ങനെ എപ്പോൾ എവിടെയെല്ലാം ഉപയോഗിക്കാം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ പതാക എങ്ങനെ എപ്പോൾ എവിടെയെല്ലാം ഉപയോഗിക്കാം? ഫ്‌ളാഗ് കോഡിൽ പറയുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 09:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയ പതാക ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശവുമായി പൊതുഭരണ വകുപ്പ്. സ്വാതന്ത്ര്യ ദിനം മുന്നിൽക്കണ്ടാണ് നിർദ്ദേശം. ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്‌ളാഗ് കോഡ് കർശനമായി പാലിക്കണമെന്നാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ട് ഉണ്ടാക്കിയതോ മെഷീൻ നിർമ്മിതമായതോ ആയ ദേശീയ പതാക ആണ് ഉപയോഗിക്കേണ്ടത് എന്ന് നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.

ദീർഘ ചതുരാകൃതിയിലുള്ള ദേശീയ പതാക ആയിരിക്കണം ഉപയോഗിക്കേണ്ടത്. നീളവും ഉയരവും 3:2 എന്ന അനുപാതത്തിലായിരിക്കണം ഉണ്ടാകേണ്ടത്. കൂടാതെ ആദരവും ബഹുമതിയും ലഭിക്കുന്ന വിധത്തിലാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുകൾ സംഭവിച്ചതോ അഴുക്ക് പറ്റിയതോ ആയ പതാകകൾ ഉപയോഗിക്കുവാൻ പാടില്ല. ഒരു കൊടിമരത്തിൽ മറ്റ് പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തുവാൻ പാടില്ല. ദേശീയ പതാക സ്ഥാപിക്കുന്നിടത്ത് അത് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കൂടാതെ ദേശീയ പാതകയേക്കാൾ ഉയരത്തിൽ മറ്റ് പതാകകള് സ്ഥാപിക്കാനും പാടില്ല.

വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക എല്ലാ ദിവസവും ഉയർത്തുവാൻ സാധിക്കും. കൂടാതെ വിശേഷ അവസരങ്ങൾ, ആഘോഷങ്ങൾ എന്നീ സന്ദർഭങ്ങളിലും ദേശീയ പതാക അഭിമാന പൂർവ്വം ഉയർത്താവുന്നതാണ്. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നില നിർത്തി മാത്രമാകണം നടപടി ഉണ്ടാകേണ്ടത്. പൊതു ഇടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയ പതാക പകലും രാത്രിയും പ്രദർശിപ്പിക്കാൻ അനുവദിച്ചുകൊണ്ട് 2022 ജൂലൈ 20-ന് ഫ്ളാഗ് കോഡിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ളാഗ് കോഡ് സെക്ഷൻ -9-ന്റെ പാർട്ട് മൂന്നിൽ പ്രതിപാദിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളിൽ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ളാഗ് കോഡിൽ പരാമർശിച്ചിട്ടുണ്ട്.

Tags: FlagNational Flagaugust 15India
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies