ചിക്കാഗോ: ഹോം സ്റ്റേ നടത്തിപ്പുക്കാരൻ സന്ദീപാനന്ദ മുഖ്യാതിഥിയായി എത്താനിരുന്ന പരിപാടി ഓവർസീസ് കോൺഗ്രസ് റദ്ദാക്കി. ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. നിരന്തരം അസഭ്യപ്രസംഗം നടത്തുന്ന ഹോം സ്റ്റേ നടത്തിപ്പുക്കാരനെ പരിപാടിക്ക് ക്ഷണിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിപാടി മാറ്റി വെച്ചത്.
നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ ഉൾപ്പെടെയുള്ള സംഘടനകളാണ് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഹിന്ദു വിരുദ്ധനായ, കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടി വീടുപണി ചെയ്യുന്ന ഒരാളെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ ഓവർസീസ് കോൺഗ്രസിൽതന്നെ പ്രതിഷേധം ഉയർന്നിരുന്നു. പരിപാടിയുടെ ആധികാരികതയ്‌ക്കെതിരെ നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. സന്ദീപാനന്ദ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട പോസ്റ്ററികളിൽ സംഘാടകരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.
ഗണപതി ഭഗവാനുമായി ബന്ധപ്പെട്ട് വളരെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങളാണ് സാന്ദീപനാന്ദ നടത്തിയത്. ഹോംസ്റ്റേ നടത്തിപ്പുകാരനെതിരെ മഹാരാഷ്‌ട്ര പോലീസിനടക്കം പരാതി ലഭിച്ചിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സന്ദീപാനന്ദ അമേരിക്കയിലേക്ക് കടന്നത്.
Comments