ലക്‌നൗ: ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന് സമീപം അനധികൃതമായി നിർമ്മിച്ച നൂറിലധികം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ഉത്തർപ്രദേശ് സർക്കാർ. ഭഗവാന്റെ ജന്മഭൂമിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന നയി ബസ്തി പ്രദേശം കൈയ്യടക്കിയാണ് അനധികൃതമായി 135 വീടുകൾ പണിതുയർത്തിയത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത ഭൂമി. പ്രദേശിക ഭരണകൂടത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊളിക്കൽ നടപടി. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണ് ഈ മേഖല കൈയ്യടക്കി വെച്ചിരുന്നത്.
മഥുരയിൽ നിന്ന് വൃന്ദാവനിലേക്കുള്ള പാത നാരോ ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറുന്നതിന് ഭൂമി ആവശ്യമാണ് . അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത് ശരിയായ നടപടിക്രമങ്ങൾ പാലിച്ചാണ്. വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾക്കായുള്ള അതിവേഗ റെയിൽ ഇടനാഴി ഈ പ്രദേശത്ത് കൂടി കടന്നു പോകുമെന്നും എഞ്ചിനീയർ നിതിൻ ഗാർഗ് പറഞ്ഞു.
ശ്രീകൃഷ്ണ ജന്മസ്ഥാന ഭൂമിയിൽ നിർമ്മിച്ച ഷാഹി ഈദ്ഗാ മസ്ജിദുമായി ബന്ധപ്പെട്ട നിയനടപടികൾ തുടരുകയാണ്. മുസ്ലീം സ്വേച്ഛാധിപതിയായ ഔറംഗസേബ് ക്ഷേത്രഭൂമിയിൽ പണിത പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് 15 ലധികം സംഘടകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 16-ാം നൂറ്റാണ്ടിലാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപം 13.37 ഏക്കർ സ്ഥലത്ത് പളളി നിർമ്മിച്ചത്. നിലവിൽ അലഹബാദ് ഹൈക്കോടതിയാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.
Comments