ന്യൂഡൽഹി: പ്രതിപക്ഷത്തെ നിരയിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവായ അധീർ രഞ്ജൻ ചൗധരിക്ക് എന്തുകൊണ്ടാണ് ലോക്‌സഭയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നുള്ള ഫോൺകോൾ പേടിച്ചിട്ടാകം അതിന് പ്രതിപക്ഷം അതിന് മുതിരാത്തതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവിന് നിങ്ങൾ സംസാരിക്കാൻ അവസരം നൽകാത്തത്. എന്തുകൊണ്ടാണ് അധീർ രഞ്ജൻ ചൗധരിയെ നിങ്ങൾ മുന്നിൽ നിർത്താത്തത്. കൊൽക്കത്തയിൽ നിന്നുള്ള ഫോൺകോൾ പേടിച്ചിട്ടാകാം. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നത്. പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങൾ രാജ്യത്തിന്റെ മഹത്വം ഉയരങ്ങളിൽ എത്തിച്ചു. എന്നാൽ രാജ്യത്തിന്റെ പ്രതിഛായ തകർക്കാനാണ് ചിലർശ്രമിക്കുന്നത്. ഭാരതത്തോടുള്ള ലോകത്തിന്റെ വിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെക്കാൾ വലുത് മറ്റുചിലതാണെന്ന് പ്രതിപക്ഷ പാർട്ടികൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഒരു പാവപ്പെട്ടവൻ ഈ കസേരയിൽ ഇരിക്കുന്നത് കോൺഗ്രസിന്റെ ഉറക്കം കെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2028 ൽ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരുന്ന വേളയിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ വണ്ടിയ്‌ക്ക് പുതിയ പെയിന്റടിച്ചതുപോലെയാണ് യുപിഎ, മറ്റൊരുമാറ്റവും വന്നിട്ടില്ല. എൻഡിഎ 2024ലും വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തുമെന്നും പ്രധാനമന്ത്രി ലോക്‌സഭയിലെ പ്രസംഗത്തിൽ പറഞ്ഞു.
Comments