രാജ്യത്തിനായി കളിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല, കാരണം പോലും പറയാതെ പിരിച്ചുവിട്ടു; അനസിനും റിനോയ്ക്കും പിന്നാലെ സര്‍ക്കാരിനെതിരെ റാഫിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജ്യത്തിനായി കളിക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ ജോലിയില്ല, കാരണം പോലും പറയാതെ പിരിച്ചുവിട്ടു; അനസിനും റിനോയ്‌ക്കും പിന്നാലെ സര്‍ക്കാരിനെതിരെ റാഫിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; കായികതാരങ്ങളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ ഗുരുതരമായ ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി. സര്‍ക്കാര്‍ ജോലി നല്‍കിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ചാണ് റാഫി രംഗത്തെത്തിയത്. 2004ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ജോലി കിട്ടാന്‍ താരത്തിന് 2008വരെ കാത്തിരിക്കേണ്ടി വന്നു. ആരോഗ്യവകുപ്പിലായിരുന്നു നിയമനം. എന്നാല്‍ പ്രൊഫഷണല്‍ രംഗത്ത് കളിക്കാനായി അഞ്ച് വര്‍ഷത്തെ ദീര്‍ഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി.മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഇന്ത്യന്‍ ജേഴ്‌സി ലേലത്തിന് വച്ച് ലഭിച്ച രണ്ടരലക്ഷം രൂപ നല്‍കിയ താരമാണ് മുഹമ്മദ് റാഫി

2010ലും 2011ലും ഇന്ത്യന്‍ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറില്‍ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി റാഫി ഗോള്‍ നേടിയിരുന്നു. ലോകകപ്പ് സൗഹൃദ മത്സരത്തിലടക്കം കളിച്ച താരത്തെ കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാണ് റാഫി പറയുന്നത്. തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിരവധി എംഎല്‍എമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയിപ്പോള്‍ ആരോട് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

ജോലിക്ക് അപേക്ഷിക്കാന്‍ ഫുട്ബോള്‍ താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും വൈകിയത് കൊണ്ടാണ് സര്‍ക്കാര്‍ ജോലി ലഭിക്കാതെ പോയതെന്ന് യു ഷറഫലി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ അനസ് എടത്തൊടികയും റിനോ ആന്റോയും രംഗത്ത് വന്നിരുന്നു. ജോലി ലഭിക്കാന്‍ യാചിക്കണോയെന്നും ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്നും അനസ് തുറന്നടിച്ചു.

പൈസ കിട്ടുക എന്നതിലുപരി കേരള സര്‍ക്കാര്‍ നല്‍കുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്. ഒരു കോണ്‍സ്റ്റബിള്‍ ആകാന്‍ പോലുമുള്ള യോഗ്യത എനിക്കില്ലേ. എനിക്ക് 31ാം വയസില്‍ ജോലി തരാന്‍ പറ്റില്ലെന്ന് പറയുന്നു. ഐ.എം വിജയന് 37ാം വയസില്‍ ജോലി കൊടുക്കുന്നു. ഇതിനെ അവഗണന എന്നല്ലാതെ മറ്റെന്താണ് പറയുക- അനസ് പറഞ്ഞു.

വിരമിക്കാറായപ്പോഴാണ് ജോലിക്ക് അപേക്ഷ നല്‍കിയതെന്നാണ് യു. ഷറഫലി പറഞ്ഞത്. അത് തെറ്റാണ്. പ്രൊഷണല്‍ കളിക്കാന്‍ പോയി തിരിച്ചുവന്ന എത്രയോ പേര്‍ക്ക് ജോലി കൊടുത്തിട്ടുണ്ട്. ജോലിക്ക് തടസം നില്‍ക്കുന്നതില്‍ മുതിര്‍ന്ന താരങ്ങളുമുണ്ടാകാം’. താന്‍ ഇപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണെന്നും റിനോ ആന്റോ പറഞ്ഞു.

 

Tags: govtfootballerkeralaslamsrafi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies