ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീട്ടിൽ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിച്ചത് തടഞ്ഞ് പഞ്ചാബ് പോലീസ് . പതാക ഉയർത്താൻ ശ്രമിച്ച ഇന്റർനാഷണൽ ആന്റി ഖലിസ്ഥാനി ടെററിസ്റ്റ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റ് ഗുർസിമ്രാൻ മന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു .
പ്രഖ്യാപിത ഭീകരസംഘം തലവന്റെ വീട്ടിൽ ഇന്ത്യൻ പതാക ഉയർത്താൻ ശ്രമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പോലീസ് പറഞ്ഞു .“ക്രമസമാധാന നില കണക്കിലെടുത്ത് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ വീട്ടിലേക്ക് ആളുകളെ എത്തുന്നത് ഞങ്ങൾ തടഞ്ഞു. ഒരു പരിചാരകനല്ലാതെ ആ വീട്ടിൽ ആരും താമസിക്കുന്നില്ല.’- പോലീസ് പറഞ്ഞു.
അതേസമയം ഇന്ത്യൻ രാജ്യത്ത് ത്രിവർണ പതാക ഉയർത്തുന്നത് നിരോധിക്കുന്നത് ശരിയല്ലെന്നും ഗുർസിമ്രാൻ മന്ദ് പറഞ്ഞു. വിദേശത്ത് പോയാലും പന്നുവിന്റെ വീട്ടിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തും . കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് കൈകളിൽ ത്രിവർണ്ണ പതാകയും വഹിച്ചുകൊണ്ട്, മന്ദ് തന്റെ അനുയായികളോടൊപ്പം ഖാലിസ്ഥാനെതിരെയും പന്നുവിനെതിരെയും മുദ്രാവാക്യം വിളിച്ചു.
Comments