കേവലം ആരോപണമല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളാണ്; മാസപ്പടി വിവാദം അതീവ ഗൗരവതരമെന്ന് ഗവർണർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേവലം ആരോപണമല്ല, ഇൻകം ടാക്‌സിന്റെ കണ്ടെത്തലുകളാണ്; മാസപ്പടി വിവാദം അതീവ ഗൗരവതരമെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മുഖ്യമന്ത്രി മകൾ വീണാ വിജയനെതിരായ ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ കണ്ടിട്ടില്ല, എന്നാൽ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് ഗുരുതരമാണെന്ന് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നു. വെറും ആരോപണങ്ങളല്ല, ഇൻകംടാക്‌സിന്റെ കണ്ടെത്തലുകളാണ്. ഇത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗവർണർ പ്രതികരിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്ത് എത്തിയതിന് ശേഷം ഇക്കാര്യം വിശദമായി പഠിച്ച് എന്തു ചെയ്യണമെന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ഗവർണർ അറിയിച്ചു. മാസപ്പടി വിവാദം കേവലം രണ്ട് കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് മാത്രമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് പ്രതിരോധിക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന പരിഗണനയുടെ ഭാഗമായാണ് ഇടപാട് നടന്നതെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്ന വിലയിരുത്തലിലാണ് ഗവർണറുടെ ഓഫീസും എത്തിച്ചേർന്നിരിക്കുന്നത്.

അതേസമയം യുഡിഎഫും എൽഡിഎഫും കൈക്കോർത്ത് മാസപ്പടി വിവാദത്തെ ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനം ശക്തമാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളും കൂടാതെ നിരവധി യുഡിഎഫ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം വിഷയത്തിൽ മൗനം പാലിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഗൗരവതരമാണെന്ന പ്രതികരണവുമായി ഗവർണർ എത്തിയിരിക്കുന്നത്. വിവാദം കെട്ടൊടുങ്ങാത്ത പക്ഷം അത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ഉൾപ്പെടെ സ്വാധീനിക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Governorveena vijayanArif Mohammed KhanGovernor of Kerala
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies