നിസ്വാർത്ഥ സേന്ഹത്തിന്റെയും പങ്കുവെക്കലിന്റെയും മകുടോദാഹരണമായി കണക്കാക്കാവുന്ന മഹനീയ പ്രവൃത്തിയാണ് അംഗദാനം എന്ന മഹാകാരുണ്യ പ്രവർത്തി. ലോക ജീവിതത്തോടു വിടപറഞ്ഞ്, മണ്ണിലേക്ക് അലിഞ്ഞു ചേരുന്നതിനു മുൻപായി സാമൂഹിക ജീവിയായ മനുഷ്യർ തന്റെ സഹജീവികളുടെ ജീവൻ നിലനിർത്താനായി എടുക്കുന്ന ഒരു അമൂല്യ പ്രവൃത്തിയായി അംഗദാനത്തെ നമുക്ക് വ്യാഖ്യാനിക്കാം.
ദാനം എന്നവാക്കിനാൽ തന്നെ ഈ പ്രവൃത്തിയുടെ മനോഹാരിത വ്യക്തമാക്കപ്പെടുന്നു. ആവശ്യത്തിന് അനുസൃതമായ വിതരണം എന്ന സാമ്പത്തിക ശാസ്ത്ര തത്വങ്ങൾക്ക് വിപരീതമായി, ആവശ്യത്തിനു അനുശ്രുതമായി ലഭ്യത ലോപിച്ചു വരുന്ന മേഖലയായി മാറിയിരിക്കുകയാണ് അവയവദാന മേഖല.
ജനങ്ങൾക്കിടയിൽ തലപൊക്കുന്ന ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരമായും, അവയവദാനത്തിന്റെ അനിവാര്യതയെ അനാവരണം ചെയ്യുന്നതിനു വേണ്ടിയും ആണ് ഈ ചെറിയ എഴുത്ത് തയ്യാറാക്കിയിരിക്കുന്നത്.
1994ൽ പുറത്തിറങ്ങിയ ദേശീയ അവയവദാന ചട്ടത്തിന്റെ (T0HO Act) പിൻപിടിച്ചാണ് നമ്മുടെ ദേശത്ത് അവയവ ദാനങ്ങൾ നടക്കേണ്ടത്. ഈ ചട്ടം വളരെ വ്യക്തമായി വിവക്ഷിക്കുന്ന ചിലകാര്യങ്ങളുടെ രത്‌നചുരുക്കം- ആരാണ് ഒരു അവയവ ദാതാവ് എന്നും, എന്താണ് മസ്തിഷ്‌ക മരണം എന്നും, ആർക്കൊക്കെയാണ് മസ്തിഷ്‌ക മരണം സാക്ഷിപ്പെടുത്തുന്നതിനുള്ള അധികാരമെന്നും, ചെയ്യേണ്ട പരിശോധനകളെ കുറിച്ചും, ആരൊക്കെ ആണ് സമ്മതപത്രം തരേണ്ടത് എന്നതിനെ കുറിച്ചും, സ്വീകർത്താവിന്റെ പൗരത്വത്തെ കുറിച്ചും, സർവ്വോപരി ഇത് എല്ലാം എങ്ങനെ രേഖപ്പെടുത്തണമെന്നുള്ളതും ഈ ചട്ടത്തിനു കീഴിൽ വ്യക്തമായി പറഞ്ഞുവെക്കുന്നു. ഇതിനു
വൈരുധ്യമായ പ്രവർത്തനങ്ങൾ അവയവദാനമെന്ന സാമൂഹിക നന്മയെ അപകടകരമായ രീതിയിൽ ഗ്രഹിക്കപ്പെടുന്നത്.
എന്താണ് മസ്തിഷ്‌ക മരണം?
ശ്വാസനം, ഹൃദയത്തിന്റെ പ്രവർത്തനം, മസ്തിഷ്‌കം അടങ്ങുന്ന കേന്ദ്രനാഡീ വ്യൂഹം എന്നീ മഹത്തായ മൂന്ന് തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നതാണ് ജീവൻ എന്ന മഹാരഹസ്യം. ഏതെങ്കിലും അപകടം മൂലമോ, മറ്റു ചില അസുഖങ്ങൾ മൂലമോ, മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ തിരിച്ചുകിട്ടാത്ത വിധം നശിച്ചു പോകുന്ന അവസ്ഥയെ മസ്തിഷ്‌ക മരണം എന്ന് വിശേഷിപ്പിക്കാം. ഈ അവസ്ഥയിൽ രോഗിയുടെ ശ്വസനം മുഴുവനായും വഹിക്കുന്നത് വെന്റിലേറ്റർ എന്ന യന്ത്ര സഹാ യത്തോടെയും, രക്തസമ്മർദ്ദവും, ഹൃദയത്തിന്റെ പ്രവർത്തനവും മറ്റും ഔഷധസഹായത്തോടെയും നിശ്ചിത സാഹചര്യം വരെ നിലനിർത്താൻ ശ്രമിക്കുകയും ചെ യ്യുന്നു.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ആര് ?
അവയവദാന ചട്ടം നിഷ്‌കർഷിക്കുന്ന പോലെ തന്നെ ഒന്നാമതായിവേണ്ടത് ആശുപത്രിയുടെ ഭരണകാര്യങ്ങളിൽ ബന്ധപ്പെട്ട ഒരു ഡോക്ടർ, അനസ്‌തേഷ്യ വിഭാഗത്തി ലെ ഒരു ഡോക്ടർ, പ്രസ്തുത രോഗിയുടെ ചികിത്സയുമായി നേരിട്ട് ബന്ധമില്ലാത്ത സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ, രോഗിയെ ചികിത്സിക്കുന്ന ഒരു ഡോക്ടർ, ഒരു ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ഒരു ന്യൂറോ സർജൻ എന്നിവർ അടങ്ങുന്ന അവയവദാന കമ്മിറ്റി അംഗീകരിക്കുന്ന ഒരു ഡോക്ടർമാരുടെ സംഘം ആറ് മണിക്കൂർ ഇടവിട്ട് നടത്തുന്ന ചില വൈദ്യ പരിശോധനകൾ (അപ്നിയ ടെസ്റ്റ് ) രണ്ടും പോസിറ്റീവ് ആവുകയാണങ്കിൽ മാത്രമേ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കപ്പെടുകയുള്ളു.
ദാനത്തിനുള്ള സമ്മതം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരിക്കുമ്പോൾ തന്നെ അവയവദാന സമ്മതപത്രം നൽകിയ വ്യക്തിയാണങ്കിലും/ അല്ലെങ്കിലും, ആ വ്യക്തിയുടെ അടുത്ത ബന്ധുക്കൾ മാതാപിതാക്കൾ, സഹോദരീസഹോദരന്മാർ, ഭാര്യ, മക്കൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്കു മാത്രമെ അനുമതി നൽകാൻ അധികാരമുള്ളൂ. ഇതോടൊപ്പം രണ്ട് സാക്ഷികൾ കൂടി ഉണ്ടങ്കിലേ അവയവദാന സമ്മതപത്രം പൂർത്തികരിക്കപ്പെടുകയുള്ളൂ. ഈ സമയങ്ങളിൽ ഇക്കാര്യങ്ങൾക്ക് സാക്ഷിയായി അവയവദാനവുമായി ബന്ധപ്പെട്ട കൗൺസിലർ കൂടിയായ സാമൂഹ്യപ്രവർത്തകനും ഒരു ട്രാൻസ്പ്ലാറ്റ്‌നെഴ്‌സ് കോഡിനേറ്ററും ഉണ്ടാവേണ്ടത് അഭികാമ്യമാണ്. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തികളും ഏകീകരിക്കുന്നത് NOTTO ( National organ and tissue transplantion organization ) എന്ന കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാണ്.
വിവിധതരത്തിലുള്ള അവയവദാനങ്ങൾ.
അടുത്ത രക്തബന്ധമുള്ളവർ
ഉദാഹരണമായി ജീവിച്ചിരിക്കുന്ന ഒരു ധാതാവ് തനിക്ക് രക്ത ബന്ധമുള്ളവർക്ക് മാതാപിതാ കൾ, സഹോദരി-സഹോദരന്മാർ, മക്കൾ എന്നിവരുടെ ആരോഗ്യ ആവശ്യത്തിനായി ഒരുവൃക്ക, കരളിന്റെ ഒരുഭാഗം, പാൻക്രിയാസിന്റെ ഒരു ചെറിയഭാഗം എന്നിവ ദാനം ചെയ്യാൻ കഴിയും.
രക്തബന്ധമില്ലാത്ത ദാതാക്കൾ
വൈകാരിക ബന്ധം പുലർത്തുന്ന വ്യക്തികൾ, ഭാര്യ, ഒരു നല്ല സുഹൃത്ത്, ബന്ധു എന്നിവർക്ക് പൂർണ്ണ മനസ്സോടെ എല്ലാവിധ നിയമ നടപടികൾക്ക് ശേഷം അവയവദാനം നടത്താൻ സാധിക്കും.
മരണപ്പെട്ട (മസ്തിഷ്‌കമരണം) ദാതാവ് മേൽപ്പറഞ്ഞ നിയമാവലികൾക്ക് അനുസൃതമായി ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കാനും, ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുവാനും വേണ്ടി. ഹൃദയം, കരൾ, വൃക്കകൾ, കുടൽ,കോർണിയ, ശ്വാസകോശം, പാൻക്രിയാസ്, ത്വക്ക് ഹൃദയവാൽവുകൾ എല്ലുകൾ, കർണ്ണാസ്ഥികൾ എന്നിവ ദാനം ചെയ്യാൻ കഴിയും. ദാതാവിൽ നിന്നും വേർപ്പെടുത്തി എടുക്കുന്ന അവയവങ്ങൾ, പരിമിതമായ സമയത്തിനകത്ത് സ്വീകർത്താവിൽ എത്തിക്കുക എന്ന വലിയൊരു ഉത്തരവാദിത്ത്വം ട്രാൻസ്പ്ലാന്റേഷൻ
ടീമിനുണ്ട്.
ഹ്യദയം 4-6 മണിക്കൂർ
വൃക്ക 48-72 മണിക്കൂർ
ശ്വാസകോശം 4-6 മണിക്കൂർ
കോർണിയ, ഹൃദയവാൽവ് മരണപ്പെട്ട് 24 മണിക്കൂറിനുള്ളിൽ.
എന്നീ സമയക്രമത്തിനുള്ളിൽ കാര്യങ്ങൾ നിർണ്ണയിക്കപ്പെടേണ്ടതുണ്ട്.
ദേശീയ തലത്തിൽ പൊതു ആരോഗ്യ മേഖലയിൽ AllMS UÂln bn  Dr. Arti vij ന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ORBO (organ Retrivel and banking organisation )ന്റെ പ്രവർത്തന രീതികൾ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാണ്.
ആരാണ് ദാതാവ്
ശിശുക്കൾ മുതൽ വ്യദ്ധർ വരെ ആബാലവൃന്ദജനങ്ങൾക്കും. സാമഗ്രമിക രോഗങ്ങളോ, കാൻസർ പോലുള്ള രോഗങ്ങളോ ഇല്ലാത്തവർക്കും ഒരു ദാതാവായി തീരാൻ സാധിക്കുന്നു.
ഒരു ജീവൻ രക്ഷിക്കാനായി പകുത്തുനൽക്കപ്പടുന്ന മനോഹരമായ ഈ പ്രവൃത്തിക്ക് വിലങ്ങുതടിയായി മതങ്ങളോ, വർണ്ണങ്ങളോ ഭാഷയോ പരസ്പരാകൃത രീതികളോ തടസ്സമാവാതിരിക്കട്ടെ. മരിച്ച് മണ്ണായ് തീരേണ്ട ശരീരത്തിൽ നിന്നും സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ ജീവന്റെ നദി അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കട്ടെ. സ്വീകർത്താവായി രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ നീണ്ട നിരകൾക്ക് ആശ്വാസം ലഭിക്കട്ടെ. ജീവിതത്തിനു അവസാനമല്ല , അവയവദാനത്തിലൂടെ തുടർച്ച കൈവരിക്കട്ടെ
അങ്ങനെ മൃത്യുവിനെ ജയിച്ച് മൃത്യുഞ്ജയരായി അവർ മാറട്ടെ.
Rajeev Job Kaitharath
Nurse co ordinator
ORBO
AIIMS NEW D-EL-HI
Comments