ലക്‌നൗ: രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രതിഷ്ഠ മഹോത്സവത്തിൽ രാജ്യത്തെമ്പാടുമുള്ള 5000 സന്യാസിമാരെ വിശിഷ്ടാതിഥികളായി ക്ഷണിക്കുമെന്ന് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നാല് ക്യാറ്റഗറി ആയാകും പ്രമുഖരെ ക്ഷണിക്കുക.
അയോദ്ധ്യയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും നിരവധി ആളുകളാകും പ്രാണ പ്രതിഷ്ഠയ്‌ക്ക് എത്തുക. മറ്റ് പ്രവിശ്യകളിലും മറ്റുമുള്ള രാമഭക്തർ. അയോദ്ധ്യയിലെ ഹോട്ടലുകളിലും ധർമ്മശാലകളിലും ഇതിനോടകം തന്നെ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇവരും ചടങ്ങിൽ പങ്കെടുക്കും. രാജ്യമെമ്പാടുമുള്ള സന്യാസിമാരെ ചടങ്ങിൽ പ്രത്യേകമായി ക്ഷണിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി പേരും വിവിധ കോണിൽ നിന്നെത്തും. ഇവർക്കൊപ്പം 50-ഓളം സഹകാരികളുമെത്തും. ഇവർക്കുള്ള താമസ സൗകര്യം ട്രസ്റ്റ് ഒരുക്കും. ജനുവരിയിലാകും പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുക. പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇനിയും ചടങ്ങിലേക്ക് 10,000-ത്തിലധികം പേർക്ക് ക്ഷണം അയ്‌ക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഇവർക്ക് പുറമേ സാധാരണക്കാരായ നിരവധി പേരും ഇവിടെ എത്തും. അസൗകര്യങ്ങൾ സൃഷ്ടിക്കാതെ ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൂണുകളിലും താഴിക കുടങ്ങളിലും പിങ്ക് മണൽക്കല്ലിൽ കൊത്തിയെടുത്ത കല്ലുകൾ പതിപ്പിക്കുന്നതാണ് നിലവിൽ പുരോഗമിക്കുന്നത്. ഒക്ടോബറിൽ അവസാന ഘട്ട മിനുക്കുപണികൾ നടക്കുമെന്നാണ് വിവരം. വൈറ്റ് മാർബിൾ ഉപയോഗിച്ച് തറ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.
നാഗര ശൈലിയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. അഞ്ച് വയസ്സുള്ള ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക. 2024 ജനുവരി 15-നും 24 -നും ഇടയിലായിരിക്കും വിഗ്രഹ പ്രതിഷ്ഠ. ഈ വർഷം ഒക്ടോബറോടെ ക്ഷേത്രത്തിന്റെ താഴത്തെ നില പൂർത്തീകരിക്കും. അവസാനഘട്ട മിനുക്കുപണികൾ ഡിസംബറോടെ പൂർത്തിയാകും.
Comments