അമരാവതി: വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചു. ഭാര്യ ഋതിക, മകൾ സമയ്റ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ നായകൻ ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിച്ചത്. കനത്ത സുരക്ഷയിലായിരുന്നു താരത്തിന്റെയും കുടുംബത്തിന്റെയും ക്ഷേത്ര ദർശനം.
Team India Captain Rohit Sharma visited Tirupati Balaji Temple🙏✨@ImRo45 #RohitSharmapic.twitter.com/valV9MOZlh
— Mumbai Indians FC™ (@mumbaiindian_fc) August 13, 2023
“>
വിൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ശേഷം, ദിവസങ്ങൾക്ക് മുൻപാണ് രോഹിത് നാട്ടിലെത്തിയത്. ഏഷ്യാ കപ്പിനുള്ള ഒരുക്കം ആരംഭിക്കുന്നതിന് മുൻപായാണ് താരം കുടുംബത്തിനൊപ്പം തിരുപ്പതിയിലെത്തിയത്. നൂറുകണക്കിന് ആരാധകരാണ് താരം ക്ഷേത്ര സന്ദർശനത്തിനെത്തിയത് അറിഞ്ഞ് ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടിയത്.
പാകിസ്താനും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിന് ഓഗസ്റ്റ് 30നാണ് തുടക്കമാകുക. ഓഗസ്റ്റ് 24ന് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാംപ് ആരംഭിക്കും. ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പിന് തുടക്കമാകും. മൂന്നാം ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.
Comments