തേൻ ഇഷ്ടമില്ലാത്തവരായി അധികമാരും ഇല്ല. കുട്ടിക്കാലത്ത് ഇഷ്ടമില്ലാത്ത മരുന്നുകൾ കഴിക്കാൻ മടിപിടിച്ചു നിൽക്കുമ്പോൾ അമ്മമാരുടെ ചൂരൽ കഷായത്തിന് പലപ്പോഴും മധുരമേകുന്നത് തേനായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ഭക്ഷണത്തിലും, സൗന്ദര്യവർദ്ധക വസ്തുക്കളിലുമെല്ലാം തേൻ ഉപയോഗിക്കുന്നുണ്ട്. ഗുണ നിലവാരത്തിനനുസരിച്ച് തേനുകളുടെ വിലയിൽ മാറ്റം വരുന്നത് നമുക്കറിയാവുതാണ്. തേൻ എടുക്കുന്ന സ്ഥലം, അതിന്റെ വൈവിധ്യം തുടങ്ങിയ ഘടകങ്ങൾ വിലയെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ എങ്കിൽ ലോകത്തിലെ ഏറ്റവും വിലയേറിയ തേൻ ഏതാണെന്ന് നിങ്ങൾക്കറിയാമോ?
കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും ലോകത്തിലെ ഏറ്റവും വിലയേറിയ തേനിന് 9 ലക്ഷം രൂപയാണ് വില. കേൾക്കുമ്പോൾ അത്ഭുതമായി തോന്നുമെങ്കിലും ഈ തേൻ സാധാരാണയായി കിട്ടുന്ന ഒന്നല്ല എന്നതാണ് വാസ്തവം. തുർക്കിയിലെ കരിങ്കടൽ മേഖലയിൽ നിന്നും ലഭിക്കുന്ന ഈ തേൻ ‘എൽവിഷ്’ ഹണിയെന്നാണ് അറിയപ്പെടുന്നത്. അതുല്യമായ സുഗന്ധത്തിനും ശുദ്ധിയ്‌ക്കും മികച്ചു നിൽക്കുന്ന ഒന്നാണ് എൽവിഷ് തേൻ.
You can see why certain varieties of Honey cost so much. 😮 🐝 pic.twitter.com/JxlGccJo3v
— H0W_THlNGS_W0RK (@HowThingsWork_) August 6, 2023
“>
വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ തേൻ ലഭിക്കുന്നത്. തുർക്കിയിലെ ആർട്വിൻ സിറ്റിയിൽ 1800 മീറ്റർ താഴ്ചയുള്ള ഒരു ഗുഹയിൽ നിന്നും അതിസാഹസികമായാണ് ഇത് കൈക്കലാക്കുന്നത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോൾ തന്നെ എന്തുകൊണ്ടാണ് എൽവിഷ് തേനിന് ഇത്രയും വില കൊടുക്കേണ്ടി വരുന്നതെന്ന് നമുക്ക് മനസിലാവും. അത്രയധികം വെല്ലുവിളികൾ നേരിട്ടാണ് ഈ തേൻ ശേഖരിക്കുന്നത്.
‘ഹൗ തിങ്‌സ് വർക്ക്്’ എന്ന എക്‌സ് (ട്വിറ്റർ) ഹാൻഡിലിലാണ് തേൻ ശേഖരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ദൃശ്യങ്ങൾ വൈറലായത്. ജീവൻ പണയം വെച്ചുകൊണ്ട് ഒരു മനുഷ്യൻ നടത്തുന്ന സാഹസികതയാണ് ഈ വീഡിയോയിലൂടെ കാണുന്നത്. സുരക്ഷാ മുൻകരുതലെടുത്തിട്ടുണ്ടെങ്കിലും വീഡിയോ പേടിപ്പെടുത്തുന്നതാണ്. എൽവിഷ് ഹണി’ ഉത്പാദിപ്പിക്കുന്ന കമ്പനി, ഈ തേനിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും വളരെയേറെ ശ്രദ്ധ കൊടുക്കുന്നുണ്ട്.
Comments