ശ്രീനഗർ: അഞ്ച് വർഷങ്ങൾക്ക് ശേഷത്തിന് ശേഷം ബക്ഷി സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. ജമ്മു കശ്മീരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയാണ് ബക്ഷി സ്‌റ്റേഡിയത്തിൽ നടന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട ക്യൂ അതിരാവിലെ തന്നെ സ്‌റ്റേഡിയത്തിന് പുറത്ത് രൂപപ്പെട്ടിരുന്നു.
ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ബക്ഷി സ്റ്റേഡിയത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ദേശീയ പതാക ഉയർത്തി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സ്വാതന്ത്ര്യദിനാഘോഷം വിപുലമായാണ് കശ്മീർ ആഘോഷിക്കുന്നത്. അശാന്തിയുടെയും ഭീകരതയുടെയും ദുഷിച്ച നാളുകളിൽ നിന്നും വികസനത്തതിലേക്ക് കുതിക്കുന്ന കശ്മീർ ജനതയുടെ പങ്കാളിത്തം ആഘോഷങ്ങൾക്ക മാറ്റു കൂട്ടി.
കഴിഞ്ഞ അഞ്ച് വർഷമായി ശ്രീനഗറിലെ സോനാവറിലെ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സ്വാതന്ത്ര്യ ദിന പരേഡുകൾ നടന്നത്. ചടങ്ങുകൾ വീക്ഷിക്കാൻ എന്നാൽ സാധാരണ ജനങ്ങൾക്കും ഇത്തവണ കശ്മീർ ഭരണകൂടം സൗകര്യമൊരുക്കിയിരുന്നു.
വലിയ ആഘോഷത്തോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കശ്മീരിൽ നടന്നത്. ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി. ശ്രീനഗറിന്റെ ഹൃദയമായ ലാൽ ചൗക്ക് ത്രിവർണമണിഞ്ഞ് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി.
കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് നാലാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് സ്വാതന്ത്ര്യ ദിനം കടന്ന് വന്നത്. കല്ലേറില്ല, ഭീകരതയില്ല, അക്രമങ്ങളില്ല. സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ മുന്നേരുകയാണ് കശ്മീർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ഈ മാറ്റം ദൃശ്യമാണ്.
Comments