തുമ്മൽ പിടിച്ചുവച്ചു, ഒടുവിൽ തൊണ്ടയിൽ തുള വീണു; തുമ്മാതെ നിയന്ത്രിച്ച യുവാവിന് ആഹാരം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തുമ്മൽ പിടിച്ചുവച്ചു, ഒടുവിൽ തൊണ്ടയിൽ തുള വീണു; തുമ്മാതെ നിയന്ത്രിച്ച യുവാവിന് ആഹാരം പോലും ഇറക്കാൻ പറ്റാത്ത അവസ്ഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: തുമ്മലിന് ഒരു പ്രത്യേകതയുണ്ട്. തുമ്മുന്ന ആളെ മാത്രമല്ല, ചുറ്റുമിരിക്കുന്ന ആളുകളെയും അസ്വസ്ഥമാക്കുന്ന ഒന്നാണത്. അതുകൊണ്ട് തന്നെ ആളുകൾ കൂട്ടം കൂടിയിരിക്കുമ്പോൾ, തുമ്മാൻ വന്നാൽ പലരും അത് പിടിച്ചുവയ്‌ക്കാറുണ്ട്. തുമ്മൽ വരുമ്പോൾ മുക്കിൻ തുമ്പിൽ ഒന്ന് നുള്ളിയാൽ തുമ്മാതെ നിയന്ത്രിക്കാൻ കഴിയും. ഈ സൂത്രപ്പണി അറിയുന്ന പലരും മാന്യത ഓർത്ത് പൊതുസ്ഥലത്ത് തുമ്മൽ പിടിച്ചുവയ്‌ക്കുകയാണ് പതിവ്. ഇത്തരത്തിൽ തുമ്മാതെ നിയന്ത്രിച്ച് നിർത്തുന്നത് ശരീരത്തിന് ദോഷം ചെയ്യുമോ? അതെ എന്നാണ് ബ്രിട്ടീഷുകാരനായ യുവാവിന്റെ ജീവിതാനുഭവം സൂചിപ്പിക്കുന്നത്.

മൂക്കിന് തുമ്പിൽ ചെറുതായൊന്ന് നുള്ളും.. അങ്ങനെയായിരുന്നു ബ്രിട്ടീഷ് യുവാവ് തുമ്മൽ പിടിച്ചുനിർത്തിയിരുന്നത്. ഇതുപോലെ നിരവധി പ്രാവശ്യം അദ്ദേഹം തുമ്മലിനെ തടഞ്ഞുനിർത്തിയിരുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ തൊണ്ടയിൽ ഒരു ദ്വാരം ഉണ്ടായെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. ഭക്ഷണം കഴിച്ചിറക്കുമ്പോൾ ചെറിയ പ്രയാസം, ശബ്ദത്തിൽ മാറ്റം, കഴുത്തിൽ ഒരു വീർമ്മതയും തടിപ്പും, ഈ ലക്ഷണങ്ങൾ കണ്ടതോടെയായിരുന്നു യുവാവ് ചികിത്സ തേടിയത്. വിശദമായ പരിശോധന നടത്തിയതോടെ തൊണ്ടയിൽ തുള വീണിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി.

തുമ്മാതെ പിടിച്ചുവച്ചത് മൂലം തൊണ്ടയിലെ ചില ടിഷ്യുകൾക്കുള്ളിൽ പൊട്ടലുകൾ സംഭവിച്ചിരുന്നു.
Spontaneous pharyngeal rupture എന്നാണിത് അറിയപ്പെടുന്നത്. ശക്തമായി ചുമയ്‌ക്കുക, ഛർദ്ദിക്കുക എന്നിവ ചെയ്യുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിത്. നിലവിൽ യുവാവിനെ നിരീക്ഷിക്കുകയാണ് വിദഗ്ധ സംഘം. തൊണ്ടയിൽ അണുബാധയുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഡോക്ടർമാർ അറിയിച്ചു. നിലവിൽ ട്യൂബിലൂടെയാണ് യുവാവിന് ഭക്ഷണം നൽകുന്നത്. രണ്ടാഴ്ചയ്‌ക്ക് ശേഷം രോഗം ഭേദമാകുമെന്നും മൃദുലമായ ആഹാര പദാർത്ഥങ്ങൾ കഴിച്ചുതുടങ്ങാമെന്നും ഡോക്ടർമാർ അറിയിച്ചു.

Tags: londonSUB
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies