കരിങ്കൊടി ഉയർത്തുന്ന കമ്യൂണിസ്റ്റ് ഭീകരരെ ഒതുക്കി അമിത് ഷാ : ബസ്തറിലെ 600 നക്‌സലൈറ്റ് വിമുക്ത ഗ്രാമങ്ങളിൽ ആദ്യമായി ദേശീയപതാക ഉയർന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരിങ്കൊടി ഉയർത്തുന്ന കമ്യൂണിസ്റ്റ് ഭീകരരെ ഒതുക്കി അമിത് ഷാ : ബസ്തറിലെ 600 നക്‌സലൈറ്റ് വിമുക്ത ഗ്രാമങ്ങളിൽ ആദ്യമായി ദേശീയപതാക ഉയർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 05:51 pm IST
FacebookTwitterWhatsAppTelegram

ബസ്തർ : കഴിഞ്ഞ 4 പതിറ്റാണ്ടായി കമ്യൂണിസ്റ്റ് ഭീകരതയുടെ കെടുതികൾ നേരിടുന്ന ബസ്തറിലെ 600 നക്‌സൽ രഹിത ഗ്രാമങ്ങളിൽ ദേശീയ പതാക ഉയർന്നു . ഓരോ സ്വാതന്ത്ര്യദിനവും ഈ ഗ്രാമങ്ങളിൽ ജനാധിപത്യത്തെ എതിർക്കുന്ന കറുത്ത ദിനമായി ആഘോഷിക്കാനാണ് കമ്യൂണിസ്റ്റ് ഭീകരർ ആഹ്വാനം ചെയ്യുന്നത് . ഗ്രാമവാസികൾക്ക് അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഈ നിർദേശം അനുസരിക്കേണ്ടിവന്നു .

എന്നാൽ മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ബസ്തറിനെ അടക്കം കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു . അതിനു പിന്നാലെ അർധ സൈനികവിഭാഗങ്ങൾക്കടക്കം കർശന നടപടിയെടുക്കാൻ നിർദേശവും നൽകി . മാത്രമല്ല കീഴടങ്ങാൻ സന്നദ്ധത കാട്ടുന്ന ഭീകരർക്ക് മുഖ്യധാരയിലേയ്‌ക്ക് വരാനുള്ള മാർഗങ്ങൾ തുറന്ന് നൽകാനും തീരുമാനമുണ്ടായി .

ഇതോടെ ബസ്തറിലെ മൊത്തം 600 ഗ്രാമങ്ങളാണ് കമ്യൂണിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കപ്പെട്ടത് . ഇപ്പോൾ സ്വാതന്ത്ര്യ ദിനം, ഇവിടെയുള്ള ഗ്രാമീണർക്ക് ദേശീയ പതാക ഉയർത്തി ആഘോഷിക്കാനായി .

കഴിഞ്ഞ 40 വർഷമായി ബസ്തറിൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ത്രിവർണ പതാക ഉയർത്തിയിട്ടില്ലെന്ന് ബസ്തർ ഐജി സുന്ദർരാജ് പി പറഞ്ഞു. ഗ്രാമവാസികൾക്കിടയിൽ ഭയം വളരെയേറെയായിരുന്നു, അവർക്ക് ആഗ്രഹിച്ചാലും രാജ്യത്തിന്റെ ദേശീയ ഉത്സവം ആഘോഷിക്കാൻ കഴിയില്ല.

ഇതോടൊപ്പം, കഴിഞ്ഞ 3 വർഷത്തിനുള്ളിൽ, കനത്ത കമ്യൂണിസ്റ്റ് ഭീകര ബാധിത പ്രദേശങ്ങളിൽ 40 ലധികം പുതിയ പോലീസ് ക്യാമ്പുകൾ ആരംഭിച്ചു . അതിന്റെ ഫലമായി ബസ്തർ ഡിവിഷനിലെ 600 ഗ്രാമങ്ങൾ ജവാന്മാരുടെ നിരന്തര പരിശ്രമത്താൽ പൂർണ്ണമായും ഭീകര വിമുക്തമായി. സുക്മ, ബീജാപൂർ, നാരായൺപൂർ, ബസ്തർ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഈ ഗ്രാമങ്ങളിൽ ഭൂരിഭാഗവും. ഈ ഗ്രാമങ്ങളെ കമ്യൂണിസ്റ്റ് ഭീകര വിമുക്തമാക്കുന്നതിലൂടെ വികസന പ്രവർത്തനങ്ങൾ ഗ്രാമവാസികളിലേക്ക് എത്തിക്കുക മാത്രമല്ല, രാജ്യത്തിന്റെ ദേശീയ ഉത്സവം ഗംഭീരമായി ആഘോഷിക്കാനുമായി .

ഇന്ന് ഗ്രാമവാസികൾ ഭയരഹിതരാണ്. ഈ പ്രദേശങ്ങളിൽ കൂടുതൽ സ്‌കൂളുകൾ തുറന്നു, പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യോത്സവം ഗംഭീരമായി ആഘോഷിക്കുന്ന സാഹചര്യം ഉണ്ടായി . കമ്യൂണിസ്റ്റ് ഭീകരർ കരിങ്കൊടി ഉയർത്തിയിരുന്നിടത്ത് ഇപ്പോൾ പാറുന്നത് ത്രിവർണ്ണ പതാകയാണ്. രാജ്യം സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിട്ടെങ്കിലും ഇതാദ്യമായാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.

Tags: Amith shacommunist terrarism
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies