ജയിലറിൽ രജനികാന്തും മോഹൻലാലും വിനായകനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത്; അതിഥികളായെത്തിയ സൂപ്പർ താരങ്ങൾ വാങ്ങിയത് കോടികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജയിലറിൽ രജനികാന്തും മോഹൻലാലും വിനായകനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത്; അതിഥികളായെത്തിയ സൂപ്പർ താരങ്ങൾ വാങ്ങിയത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 12:49 pm IST
Facebook
Twitter
WhatsAppTelegram

ബോക്‌സ് ഓഫീസ് റെക്കോർഡുകളിൽ പടയോട്ടം തുടരുകയാണ് രജനികാന്തിന്റെ ജയിലർ. രാജ്യമെമ്പാടും ആവേശകരമായി മാറുകയാണ് ചിത്രം. സംവിധായകൻ നെൽസൺ എന്ന് കേൾക്കുമ്പോൾ ആരാധകർ ഇനി ആദ്യം ഓർക്കുക രജനികാന്ത് ചിത്രം ജയിലർ തന്നെയായിരിക്കും. ശിവകാർത്തികേയൻ നായകനായ’ഡോക്ടർ’ 100 കോടിയിലെത്തിച്ച നെൽസൺ രജനികാന്തിന് ഇപ്പോൾ വമ്പൻ ഹിറ്റാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകും.

ലോകമെമ്പാടും ആരാധക വൃന്ദമുള്ള രജനികാന്തിന്റെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തിൽ മോഹൻലാൽ കൂടി എത്തിയപ്പോൾ ചിത്രം തരംഗമായി മാറി. സാധാരണക്കാരനായി തോന്നിപ്പിച്ച് കഥയിലുടനീളം മാസാകുന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലൂടെ വിനയനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചിത്രം കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുമ്പോൾ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരികയാണ്.

ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് രജനികാന്ത് ആയിരിക്കുമെന്നതിൽ സംശയമില്ല. കാരണം ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് രജനികാന്താണ്. എന്നാൽ രജനികാന്തിന്റെ ഇത്തവണത്തെ പ്രതിഫലം എത്രയെന്നറിഞ്ഞ് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനാകാൻ വാങ്ങിയത് 110 കോടിയാണെന്നാണ് റിപ്പോർട്ട്.

നായകനൊപ്പം ഇഞ്ചോടിഞ്ച് സ്ക്രീനിൽ നിറഞ്ഞാടിയ വർമ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണ്. ജയിലറിൽ അൽപ സമയത്തേക്കാണെങ്കിലും തീയറ്റർ അടക്കി ഭരിച്ച നടനാണ് മോഹൻലാൽ. അതിഥിയായി മാത്യൂസ് എന്ന ആരാധകർ ഏറ്റെടുത്ത കഥാപാത്രമാകാൻ മോഹൻലാൽ വാങ്ങിയത് 8 കോടിയാണ്. മറ്റൊരു അതിഥി താരമായെത്തിയ കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറിനും നൽകിയത് എട്ടു കോടിയാണ്. തമന്ന കാവാലയ്യ എന്ന ഗാനരംഗത്തിനായി 3കോടിയാണ് വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. സുനിൽ 60 ലക്ഷം,​ വസന്ത് രവി 60 ലക്ഷം,​ റെഡിൻ കിംഗ്‌സ്‌ലേ 25 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രതിഫലം. സംവിധായകൻ നെൽസണ് പ്രതിഫലമായി നൽകിയത് 10 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Tags: mohanlalvinayakanRajinikanthJailer
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies