കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും വന്ദേഭാരതിന് നേരെ കല്ലേറ്. കണ്ണൂരിൽ വച്ചായിരുന്നു ആക്രമണമുണ്ടായത്. കാസർകോട് നിന്നും തിരുവന്തപുരത്തേയ്ക്ക് യാത്രയാരംഭിച്ച വന്ദേഭാരതിന് നേരെ അജ്ഞാതൻ കല്ലെറിയുകയായിരുന്നു. തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ച് വൈകിട്ട് 3.45ഓടെയായിരുന്നു സംഭവം.
കല്ലേറിൽ ട്രെയിനിന്റെ സി-8 കോച്ചിലെ ഗ്ലാസ് വിൻഡോ തകർന്നു. ചില്ല് ദേഹത്തേയ്ക്ക് തെറിച്ചെന്നാണ് യാത്രക്കാർ പറയുന്നത്. പ്രശ്നം താത്കാലികമായി പരിഹരിച്ച് ട്രെയിൻ തിരുവന്തപുരത്തേയ്ക്ക് യാത്ര തുടരുകയാണ്. ആർപിഎഫ് സംഘമെത്തി ട്രെയിനിൽ പരിശോധന നടത്തി.
Comments