അവര്‍ക്കൊക്കെ മുന്‍പ് ആദ്യം എന്റെ അടുത്ത് വന്നത് നിയാ....!ക്രിസ്റ്റിയാനോ തെളിച്ച വഴിയില്‍ യൂറോപ്പ് തന്നെ സൗദിയില്‍! പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താന്‍ നീക്കം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അവര്‍ക്കൊക്കെ മുന്‍പ് ആദ്യം എന്റെ അടുത്ത് വന്നത് നിയാ….!ക്രിസ്റ്റിയാനോ തെളിച്ച വഴിയില്‍ യൂറോപ്പ് തന്നെ സൗദിയില്‍! പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

അവനെ അവര്‍ യൂറോപ്പില്‍ നിന്ന് പുറത്താക്കി..എന്നാല്‍ ഒരു യൂറോപ്പിനെ തന്നെ അവന്‍ സൗദിയിലെത്തിച്ചു..ഇക്കാര്യം പറഞ്ഞാല്‍ കുറച്ചുകാലം മുന്‍പ് വരെ ഫുട്‌ബോള്‍ ആരാധകര്‍ കളിയാക്കി ചിരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ ഒരു പ്രതിഭകൂടി സൗദിയിലേക്ക് ചേക്കേറിയതോടെ അക്കാര്യം ഫുട്‌ബോള്‍ പണ്ഡിതന്മാരും ആരാധകരും ഒരുപോലെ അടിവരയിട്ട് സമ്മതിക്കുന്നു.

ഖത്തര്‍ ലോകകപ്പിന് പിന്നാലെ അല്‍ നസ്‌റിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ഒരു കമന്റ് ചെയ്തിരുന്നു. സൗദി അറേബ്യ കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നതെന്നും ലോകത്തിലെ മികച്ച അഞ്ചു ലീഗുകളിലൊന്നാവാന്‍ അവര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്നത് പലരും ചിരിച്ചു തള്ളി. എന്നാല്‍ പിന്നീട് സൂപ്പര്‍ പരിശീലകരായ ഗാര്‍ഡിയോളയും ക്ലോപ്പും അടക്കമുള്ളര്‍ക്ക് ഇത് ഭീതിയോടെ തുറന്നു പറയേണ്ടിവന്നു. സൗദി അപ്പോഴേക്കും ക്ലബ് ഫുട്‌ബോളില്‍ ഏറെ ദൂരം താണ്ടിയിരുന്നു.

അതേസമയം സൗദി പ്രൊ ലീഗ് ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ഇതിനുള്ള ചര്‍ച്ചകള്‍ യുവേഫയുമായി സൗദി അറബ്യേന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്നുണ്ട്. 2025 ഓടെ നടന്നേക്കുമെന്നാണ് വിവരം.

യൂറോപ്യന്‍ ഫുട്‌ബോളിനെ പണക്കൊഴുപ്പു കൊണ്ട് മറികടക്കാന്‍ സൗദി നടത്തുന്ന ശ്രമങ്ങള്‍ വിജയകരമായി മുന്നോട്ടു പോവുകയാണ്. യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ നിന്ന് നിരവധി വമ്പന്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കേറി. ആദ്യം തുടക്കമിട്ടത് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ആണ്. മാഞ്ചസ്റ്ററുമായി ഉടക്കി പിരിഞ്ഞ ശേഷമായിരുന്നു റെക്കോര്‍ഡ് തുകയ്‌ക്ക് താരത്തിന്റെ സൗദി കൈമാറ്റം. പിന്നാലെ കാന്റെ,മെന്‍ഡി, ബെന്‍സെമ, ഫിര്‍മിനോ,മാനേ,മഹ്‌റെസ്,ഹെന്‍ഡേഴ്സണ്‍,മാല്‍ക്കം,റൂബന്‍ നെവസ്,അലക്‌സ് ടെല്ലസ്,ജോട്ട,കൗലിബാലി ഒടുവില്‍ ദാ നെയ്മറും

ചുരുക്കിപ്പറഞ്ഞാല്‍ വമ്പന്‍ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്ന ക്ലബുകളെല്ലാം സൗദി ഗവണ്മെന്റിന്റെ കീഴിലാണ്. സൗദി പ്രൊ ലീഗിന്റെ പദ്ധതിയല്ല, മറിച്ച് ഗവണ്മെന്റ് തന്നെയാണ് ഈ താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതി കൃത്യമായി നടപ്പിലാക്കുന്നതെന്ന് വ്യക്തം. വരുന്ന ട്രാന്‍സ്ഫര്‍ ജാലകങ്ങളിലും കൈമാറ്റം തുടര്‍ന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലനില്‍പ്പിനെ തന്നെ ഇത് ബാധിച്ചേക്കും.

 

 

Tags: WorldleagueprotalksfootballUEFAcristianosaudironaldo
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies