പത്തനംതിട്ട: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തിൽ എത്തിയ ദേശിയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണ്മാനില്ല. തമിഴ്നാട് സ്വദേശി രാജേഷ് രവീന്ദ്ര (38) നെയാണ് കാണാതായത്. തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ തുടരവെയാണ് ഇദ്ദേഹത്തെ കാണാതായത്.
ഒരു മാസം മുൻപാണ് ഇയാൾ കേരളത്തിലെത്തിയത്. നിലവിൽ രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫിലാണ്. സംഘാംഗത്തെ കാണാനില്ലെന്ന വിവരം ഇന്ന് വൈകിട്ടാണ് എൻഡിആർഎഫ് ഇൻസ്പെക്ടർ തിരുവല്ല പോലീസിൽ അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Comments