കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങിയത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ; കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ്; പാർട്ടിക്ക് വേണ്ടി പണം സമാഹരിക്കാനും വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കാനും രാജീവിനുള്ള വൈഭവം സമാനതകളില്ലാത്തത്: ജി.ശക്തിധരൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങിയത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ; കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ്; പാർട്ടിക്ക് വേണ്ടി പണം സമാഹരിക്കാനും വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കാനും രാജീവിനുള്ള വൈഭവം സമാനതകളില്ലാത്തത്: ജി.ശക്തിധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 12:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇതു സംബന്ധിച്ച് തെളിവുകൾ ഇല്ലെന്നും പോലീസ് റിപ്പോർട്ട് നൽകാനിരിക്കെ കൊച്ചിയിലെ ദേശാഭിമാനി ഓഫീസിൽ വച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയിൽ എത്തിച്ചത് പിണറായി വിജയനും പി. രാജീവുമാണെന്ന് കഴിഞ്ഞ ദിവസം ശക്തിധരൻ വെളുപ്പെടുത്തിയിരുന്നു. കരിമണൽ കർത്ത എന്നറിയപ്പെടുന്ന സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ കയ്യിൽ നിന്നും പിണറായി വിജയനു വേണ്ടി ലക്ഷങ്ങൾ ദേശാഭിമാനി ഓഫീസിൽ വാങ്ങി വെച്ചത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.വേണുഗോപാൽ ആണെന്നാണ് ശക്തിധരന്റെ പുതിയ വെളിപ്പെടുത്തൽ.

കരിമണൽ കമ്പനിയായ സി.എം.ആർ.എൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് കോടികൾ മാസപ്പടിയായി ലഭിച്ചുവെന്നതിന്റെ തെളിവുകൾ സഹിതം പുറത്തു വന്നതിന് പിന്നാലെയാണ് മുമ്പും ശശിധരൻ കർത്ത പിണറായി വിജയന് പണം നൽകിയെന്നുള്ള കാര്യം ജി.ശക്തിധരൻ വെളിപ്പെടുത്തിയിരിക്കുന്നത്. മാസപ്പടിയിൽ ന്യായീകരിക്കുന്ന സിപിഎമ്മിനും ഇടത് മാദ്ധ്യമങ്ങൾക്കും വലിയ പ്രഹരമാണ് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ കൂടിയായ ശക്തിധരന്റെ വെളിപ്പെടുത്തൽ. കരിമണൽ കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ് ആണ്. ഒരു വമ്പൻ പാർട്ടി എത്താനുണ്ടെന്ന് പറഞ്ഞുകൊണ്ടിരുന്നു പി രാജീവ് കർത്തയെപ്പറ്റി വാചാലനായതെന്നും, എന്നാൽ അഞ്ചു ലക്ഷത്തിൽ താഴെ മാത്രമായിരുന്നു ഇയാൾ പണം നൽകിയതെന്നും ശക്തിധരൻ പറഞ്ഞു.

കോട്ടയം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അന്നത്തെ മന്ത്രി ടി.കെ-യ്‌ക്കു വേണ്ടി കൂട്ടായി പ്രവർത്തിച്ചിരുന്നു. ടികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അഭ്യുദയകാംക്ഷികൾ കൊണ്ടുവരുന്ന പണം ഏറ്റുവാങ്ങിയത് താനായിരുന്നുവെന്ന് ശക്തിധരൻ പറയുന്നു. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർത്ഥിക്ക് വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. രണ്ടാം ദിവസം സമാഹരിച്ച പണം ലക്ഷ്യത്തിനപ്പുറമായതു കൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്ന് പിണറായി സഖാവ് ചട്ടം കെട്ടിയതെന്നും ജി.ശക്തിധരൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Tags: Pinarayi Vijayanp rajeevKaitholappayaG sakthidharan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies