തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ നാളെ രാവിലെ 9ന് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സ്വകാര്യമേഖലയിലുള്ള എഴുപതോളം ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും.
ആധുനികതൊഴില്‍ മേഖലകളില്‍ മികച്ച അവസരങ്ങള്‍ സ്വന്തമാക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിനാണ് എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ എംപ്ലോയബിലിറ്റി സെന്ററുകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്വകാര്യമേഖലയില്‍ ജോലി ലഭിച്ചത്.
വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകരെയും സ്വകാര്യമേഖലയിലെ മികച്ച തൊഴില്‍ദായകരെയും ഒരേ വേദിയില്‍ അണിനിരത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
Comments