ഓണമെന്ന് കേട്ടാൽ മനസ്സിലേക്ക് ഓടി എത്തുന്നത് ഓണ സദ്യ ആയിരിക്കും. സദ്യ കഴിക്കാൻ തന്നെ ചില ചിട്ടകളുണ്ട്. നിലത്ത് പാ വിരിച്ച് ചമ്രം പടിഞ്ഞിരുന്ന് നാക്കിലയിലാണ് എല്ലാവരും സദ്യ ഉണ്ണുന്നത്. ഇത്തരത്തിൽ ആഹാരം കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
യോഗാസനയിലെ സുഖാസന എന്ന രീതിയോട് ഏറെ സാമ്യമുള്ള രീതിയാണ് ചമ്രം പടിഞ്ഞിരിക്കുന്നത്. നിരവധി രാജ്യങ്ങളിൽ ആരോഗ്യത്തിന്റെ ഭാഗമായി ഇത്തരത്തിൽ ഇരിക്കാറുണ്ട്. നിലത്തിരുന്ന് ഇത്തരത്തിൽ ഓണ സദ്യ കഴിക്കുന്നതിലൂടെ കുടലിന് ആരോഗ്യപരമായ പല ഗുണങ്ങളും ഉണ്ടാകും.
വളരെ പെട്ടെന്ന് ഭക്ഷണം ദഹിക്കുന്നതിനും ഈ രീതി ഉപയോഗപ്രദമാണ്. ചമ്രം പടിഞ്ഞിരിക്കുന്നതിലൂടെ ഭക്ഷണമെടുക്കാനായി മുന്നോട്ടായുകയും പുറകോട്ടായുകയുമെല്ലാം ചെയ്യുന്നു. ഇത് വയറിലെ മസിലുകൾക്ക് വ്യായാമവും നൽകുന്നുണ്ട്.
ശരീരം നിവര്‍ന്ന പൊസിഷനില്‍ ആയതിനാല്‍ പെട്ടെന്ന് ഭക്ഷണം വളരെപ്പെട്ടെന്ന് ദഹിക്കും. വയറിലെ മസിലുകളെ ചലിപ്പിക്കുന്ന രീതിയാണിത്. ഇതും ഭക്ഷണത്തിന്റെ ചലനവും ദഹനവും പെട്ടെന്നാക്കാന്‍ സഹായിക്കുന്നു.
വാഴയിലയിൽ കഴിക്കുന്നതിനും നിരവധി ഗുണങ്ങളുണ്ട്. വാഴയിലയിൽ പ്രതിരോധശേഷി വർധിപ്പിക്കാനും രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്ന ഒരു തരം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇലയിൽ വിളമ്പുന്ന ഭക്ഷണം രോഗപ്രതിരോധ ശേഷി വർദ്ധിപ്പാക്കാനും സഹായിക്കുന്ന പോളിഫെനോളുകളെ ആഗിരണം ചെയ്യുന്നുവെന്നും പറയാറുണ്ട്. കൂടാതെ, വാഴയില ആന്റി ബാക്ടീരിയൽ ആണെന്നും ഭക്ഷണത്തിലുള്ള അണുക്കളെ നശിപ്പിക്കുമെന്നും പറയപ്പെടുന്നു.
Comments