വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 06:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വിഎസ്എസ് പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ സി.പി.ഒ പരീക്ഷയില്‍ നടത്തിയ തട്ടിപ്പിന്റെ ഹൈടെക് വേര്‍ഷനാണിത്. വി.എസ്.എസ്.സിയുടെ ടെക്‌നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഹരിയാന ഹസാര്‍ ജില്ലക്കാരായ സുനില്‍ (26), സുമിത്ത് (25) എന്നിവരാണ് പരീക്ഷാ ഹാളില്‍ നിന്ന് പിടിയിലായത്. മറ്റാര്‍ക്കോവേണ്ടി പരീക്ഷ എഴുതുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇന്നലെ രാജ്യവ്യാപകമായാണ് വി.എസ്.എസ്.സി പരീക്ഷ നടത്തിയത്. അതേസമയം പിടിയിലായവരുടെ യഥാര്‍ത്ഥ പേര് ഇതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ യഥാര്‍ത്ഥ വിലാസം കണ്ടത്താന്‍ ഹരിയാന പേലീസുമായി ചേര്‍ന്ന് കേരളാ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊബൈലും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഒളി ക്യാമറയും റിമോട്ടുമായാണ് തട്ടിപ്പ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ സുമിത്തിനെ മെഡിക്കല്‍ കോളേജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്റ്റ് ചെയ്തത്. സുമിത്ത് പട്ടം സെന്റ്‌മേരീസ് സ്‌കൂളിലും സുനില്‍ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലുമാണ് പരീക്ഷ എഴുതിയത്. സുമിത്താണ് ആദ്യം പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് പരീക്ഷ തട്ടിപ്പിനെപ്പറ്റിയുള്ള അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്.

പോലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. ഉച്ചയോടെ കോട്ടണ്‍ ഹില്‍, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളില്‍ നിന്നും തിരിച്ച് പോലീസിന് വിളിയെത്തി. രണ്ട് പേര്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ചെന്നായിരുന്നു ഫോണ്‍ കോള്‍.
ബെല്‍റ്റില്‍ ഫോണ്‍ വച്ചാണ് ഇവര്‍ ഹാളിലെത്തിയത്. തുടര്‍ന്ന് ഫോണ്‍ ക്യാമറയില്‍ ചോദ്യപേപ്പറുകളുടെ ചിത്രമെടുത്ത് പുറത്തേക്കയച്ചു. ബ്ലൂടുത്ത് ഹെഡ് സെറ്റിലൂടെയും സ്മാര്‍ട്ട് വാച്ചിലെ സ്‌ക്രീനിലൂടെയും ഉത്തരം മനസിലാക്കിയ സുനില്‍ 75 മാര്‍ക്കിന്റെ ഉത്തരമെഴുതി. സുമിത്തിന്റെ ഉത്തരക്കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. ഉത്തരം ലഭിക്കാന്‍ വൈകിയതാവാം കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതികള്‍ പരീക്ഷാ ഹാളിലേക്ക് പോകും മുന്‍പ് വയറ്റില്‍ ഒരു ബെല്‍റ്റ് കെട്ടി അതില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചു. ഫോണില്‍ നിന്ന് വേര്‍പെടുത്തിയ ക്യാമറ ഷര്‍ട്ടിന്റെ പുറത്ത് ബട്ടണ്‍ ആണെന്ന് തോന്നും വിധമാണ് ഒട്ടിച്ചിരുന്നത്. ചോദ്യപേപ്പര്‍ നെഞ്ചിന് നേരെ പിടിച്ച ശേഷം റിമോട്ടിലമര്‍ത്തുമ്പോള്‍ ചിത്രങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് പോകും വിധമായിരുന്നു സംവിധാനം. മറ്റെവിടെയോ ഇരിക്കുന്ന വ്യക്തി, സുമിത്തിന്റെ ഇ-മെയിലില്‍ കയറി ഫോട്ടോ കണ്ടശേഷം ഉത്തരം പറഞ്ഞുകൊടുക്കും. ചെവിക്കകത്ത് വെച്ച കുഞ്ഞന്‍ ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ വഴി അയാള്‍ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങള്‍ ഭാവ വത്യാസമില്ലാതെ പ്രതികള്‍ പേപ്പറില്‍ പകര്‍ത്തി. ഐപിസി 420, 406 എന്നീ വകുപ്പുകള്‍ പ്രകാരം വഞ്ചനയ്‌ക്കും ക്രിമിനല്‍ വിശ്വാസ ലംഘനത്തിനുമാണ് പോലീസ് കേസെടുത്തത്.

Tags: TechnicianPoliceexamThiruvananthapuramcheatingVssc
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies