യുപിഐ പണമിടപാടിന് ഇനി ഡിജിറ്റൽ കറൻസിയും!!! പുത്തൻ സംവിധാനവുമായി ഈ ബാങ്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ പണമിടപാടിന് ഇനി ഡിജിറ്റൽ കറൻസിയും!!! പുത്തൻ സംവിധാനവുമായി ഈ ബാങ്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 05:29 pm IST
FacebookTwitterWhatsAppTelegram

യുപിഐ ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് കാനറ ബാങ്ക്. യുപിഐ ഇന്റർ ഓപ്പറേബിൾ ഡിജിറ്റൽ റുപേ മൊബൈൽ ആപ്പിന് ആണ് കാനറ ബാങ്ക് രൂപം നൽകിയത്. രാജ്യത്തെ ബാങ്കിംഗ് മേഖലയിൽ ഈ സേവനം നൽകുന്ന ആദ്യ ബാങ്കാണ് കാനറ ബാങ്ക്. റിസർവ് ബാങ്കിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ സംഭവം.

കച്ചവടക്കാരുടെ യുപിഐ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഇടപാട് നടത്താൻ ഉപഭോക്താവിന് കഴിയുന്നവിധമാണ് സംവിധാനം. കാനറ ബാങ്കിന്റെ ഡിജിറ്റൽ റുപേ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താൻ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇടപാടിന് ഡിജിറ്റൽ കറൻസിയും സ്വീകരിക്കാൻ കച്ചവടക്കാരെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചർ. യുപിഐ ഇടപാടുകൾക്ക് പുറമേ നിലവിലെ യുപിഐ ക്യൂആർ കോഡ് ഉപയോഗിച്ച് തന്നെ ഡിജിറ്റൽ കറൻസിയിലും ഇടപാടുകൾ നടത്താൻ പുതിയ സംവിധാനം വഴി സാധിക്കും. അതായത് ഡിജിറ്റൽ കറൻസി ഉപയോഗിച്ചുള്ള ഇടപാടിന് പ്രത്യേക പ്ലാറ്റ്ഫോമിന്റെ ആവശ്യം വേണ്ടി വരുന്നില്ല എന്ന് അർത്ഥം.

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് കാനറ ബാങ്കിന്റെ ഈ പുതിയ സംവിധാനം. ഉപയോക്താവിന് ഡിജിറ്റൽ കറൻസിയിൽ സുഗമമായി ഇടപാട് നടത്താൻ കഴിയുംവിധമാണ് കാനറ ബാങ്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. യുപിഐ ഇടപാടുകൾക്ക് പരിധിയുണ്ടായിരുന്നത് ഇ-കറൻസിയുടെ വരവോടെ പരിമിതിയില്ലാത്ത ഇടപാടുകൾ നടത്താനാകും.

പുത്തൻ സംവിധാനം എങ്ങനെ ഉപയോഗിക്കാം?

കാനറ ഡിജിറ്റൽ റുപേ ആപ്പുള്ള ഉപഭോക്താക്കൾക്ക് വ്യാപാരിയുടെ യുപിഐ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് പണം നൽകാം. ഡിജിറ്റൽ കറൻസി ഉപയോഗിച്ചായിരിക്കും പേയ്മെന്റ് പ്രോസസ്സ് ചെയ്യുക. യുപിഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് അവരുടെ യുപിഐ ക്യുആർ കോഡുകൾ പ്രദർശിപ്പിച്ച് ഡിജിറ്റൽ കറൻസി പേയ്മെന്റുകളും സ്വീകരിക്കാം. ഡിജിറ്റൽ കറൻസി പേയ്മെന്റുകൾ സ്വീകരിക്കാൻ അവർ ഒരു പ്രത്യേക പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.

എന്താണ് ഡിജിറ്റല്‍ കറന്‍സി?
അച്ചടിച്ച നോട്ടുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ രൂപമാണ് ഡിജിറ്റല്‍ കറന്‍സി. അതായത് പണത്തിന്റെ ഇലക്ട്രോണിക് രൂപമെന്നു പറയാം. നോട്ടുകള്‍ അച്ചടിക്കാതെ പുറത്തിറക്കുന്ന ഇത്തരം കറന്‍സികള്‍ക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയുണ്ടാകും. മൊത്ത ഇടപാടിനും ചില്ലറ ഇടപാടിനും രണ്ട് തരത്തില്‍ സിബിഡിസിയാണുണ്ടാകുക. ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കായിരിക്കും മൊത്തവ്യാപാര കറന്‍സി. റീട്ടെയില്‍ ഡിജിറ്റല്‍ കറന്‍സിയാകട്ടെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. നെറ്റ്ബാങ്കിങ്, യുപിഐ എന്നിങ്ങനെ നിലവിലുള്ളതുപോലെ ഇടപാട് നടത്താന്‍ ആര്‍ക്കും കഴിയും.

Tags: UPI-Interoperable Digital Rupee App
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies