ഗുവാഹത്തി : അസമിലെ മദ്രസയ്ക്കുള്ളിൽ കഴുത്തറുത്ത നിലയിൽ 12 കാരന്റെ മൃതദേഹം കണ്ടെത്തി .ഞായറാഴ്ച പുലർച്ചെയാണ് അസമിലെ കച്ചാർ ജില്ലയിലെ മദ്രസയിലെ 12 വയസ്സുള്ള റബിജുൽ ഹുസൈന്റെ മൃതദേഹം കണ്ടെത്തിയത്.
ദാറുസ് സലാം ഹാഫിസിയ മദ്രസയിലാണ് സംഭവം. അത്താഴം കഴിഞ്ഞ് ഉറങ്ങാൻ മുറിയിലേക്ക് പോയതായിരുന്നു വിദ്യാർത്ഥി. മദ്രസ അധ്യാപകൻ “ഫസ്ർ നമസ്കാര” ത്തിനായി കുട്ടികളെ വിളിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത് .
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (എസ്എംസിഎച്ച്) മാറ്റി . മൂന്ന് മദ്രസ പുരോഹിതരെയും 20 വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുത്തു. നിലവിൽ മദ്രസ പോലീസ് സീൽ ചെയ്തിരിക്കുകയാണ് .
Comments