എറണാകുളം: ടിക്കറ്റ് എടുക്കാതെ ട്രെയിനിലെ ശുചിമുറിയിൽ രണ്ട് ദിവസം ഒളിച്ചിരുന്ന യുവാവ് പിടിയിൽ. എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത ജാർഖണ്ഡ് സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റാഞ്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനാണിത്. ഇയാൾ ജാർഖണ്ഡിൽ വെച്ച് ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് സംശയിക്കുന്നു. തമിഴ്നാട്ടിലെ ആരക്കോണത്ത് വെച്ച് ശുചിമുറിയുടെ വാതിൽ തല്ലിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്.
ശുചിമുറിയിൽ ഒളിച്ചിരുന്നതിനാൽ യാത്രക്കാർക്ക് തുറക്കാൻ കഴിയാതെ വന്നതോടെ ടിടിഇയോട് പരാതിപ്പെട്ടു. തുടർന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയിൽ തറയിൽ ഇരിക്കുകയായിരുന്നു ഇയാൾ. പിന്നാലെ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.
Comments