ചെന്നൈ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിൽ വിശദീകരണവുമായി സൂപ്പർസ്റ്റാർ രജനികാന്ത് . ‘ പ്രായം കുറവാണെങ്കിലും യോഗി, സന്യാസിയാണ് കാലിൽ വീണു നമസ്കരിക്കുന്നത് എന്റെ പതിവ്. സൗഹൃദപരമായാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ളവരെ സന്ദർശിച്ചത് . 4 വർഷങ്ങൾക്ക് ശേഷം ഇമയമല പോയി വന്നത് സന്തോഷമായി.‘ രജനികാന്ത് പറഞ്ഞു .
ചെന്നൈ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘ ജയിലർ ചിത്രം വിജയ ചിത്രമാക്കിയ തമിഴ്നാട്ടുകാർക്ക് എന്റെ നന്ദി. വിജയചിത്രം നൽകിയ സംവിധായകൻ നെൽസൻ, സംഗീതജ്ഞൻ അനിരുദ്ധ് ഉൾപ്പെടെയുള്ളവർക്കും നന്ദി” രജനി പറഞ്ഞു . എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയം വേണ്ടെന്നും രജനികാന്ത് പ്രതികരിച്ചു.
Comments