ലക്നൗ : ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിംഗിനായി ഉത്തർപ്രദേശിലെ ഇസ്ലാമിക് സെന്റർ മദ്രസയിൽ പ്രത്യേക പ്രാർത്ഥനകൾ .ലക്നൗവിലെ ദാറുൽ ഉലൂം ഫറംഗി മഹൽ ഈദ്ഗാഹിൽ നടന്ന പ്രത്യേക ദുആയിൽ ഒട്ടേറെ വിദ്യാർത്ഥികൾ പങ്കെടുത്തതായി ഈദ്ഗാഹ് ഇമാം ഖാലിദ് റഷീദ് ഫിറംഗി മഹാലി പറഞ്ഞു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് .
‘ഇസ്ലാമിക് സെന്റർ മദ്രസയിൽ കുട്ടികൾ നമസ്കാരം നടത്തുകയും ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിംഗിനായി പ്രാർത്ഥിക്കുകയും ചെയ്തു’ മഹാലി പറഞ്ഞു. മുസ്ലീം, ഹിന്ദു സംസ്കാരങ്ങളിൽ ചന്ദ്രനു പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുസ്ലീം, ഹിന്ദു സംസ്കാരത്തിലും ചന്ദ്രൻ വളരെ പ്രാധാന്യമർഹിക്കുന്നതിനാൽ, ഈ ദൗത്യത്തോട് ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്. ഐഎസ്ആർഒയിലെ എല്ലാ ശാസ്ത്രജ്ഞർക്കും ഉദ്യോഗസ്ഥർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നാളെ ലാൻഡിംഗ് വിജയകരമാണെങ്കിൽ, പര്യവേക്ഷണം ചെയ്യപ്പെടാത്ത ചന്ദ്ര ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമാകും ഇന്ത്യ.അതിനു കഴിയട്ടെ “ മഹാലി കൂട്ടിച്ചേർത്തു .
Comments