ഡർബിൻ: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചുവടുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയത് അയർലാൻഡിൽ ആഘോഷിച്ച് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം. ഹർഷാരവങ്ങളോടെയാണ് ചരിത്ര നിമിഷത്തെ ബുംറയും കൂട്ടരും വരവേറ്റത്. ചരിത്രം രചിച്ചിരിക്കുന്നു, ദൗത്യം വിജയകരം, അഭിനന്ദനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ താരങ്ങൾ ചാന്ദ്രയാൻ-3ന്റെ വിജയം ആഘോഷിക്കുന്ന ചിത്രവും ദൃശ്യവും പുറത്തുവിട്ടത്.
🎥 Witnessing History from Dublin! 🙌
The moment India's Vikram Lander touched down successfully on the Moon's South Pole 🚀#Chandrayaan3 | @isro | #TeamIndia https://t.co/uIA29Yls51 pic.twitter.com/OxgR1uK5uN
— BCCI (@BCCI) August 23, 2023
അയർലാൻഡുമായുള്ള ടി20 പരമ്പരയുടെ ഭാഗമായി ഡർബനിലാണ് ഇന്ത്യൻ ടീം നിലവിലുള്ളത്. പരിശീലനത്തിനിടയിലാണ് താരങ്ങൾ രാജ്യത്തിന്റെ നേട്ടം ആഘോഷമാക്കിയത്.
മുൻ നിശ്ചയിച്ചത് പോലെതന്നെ കൃത്യസമയത്ത് തന്നെ ചന്ദ്രയാൻ പേടകം ചന്ദ്രന്റെ പ്രതലത്തിൽ സേഫ് ലാൻഡ് നടത്തി. ബെംഗളുരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലായിരുന്നു ദൗത്യത്തിന്റെ നിർണായക ഘട്ടങ്ങൾ ഇസ്രോ ചെയർമാൻ അടക്കമുള്ള ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചത്. ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയും ചരിത്ര നിമിഷം വീക്ഷിച്ചു. വികസിത ഇന്ത്യയുടെ ശംഖനാദം എന്നാണ് പ്രധാനമന്ത്രി ചരിത്ര നേട്ടത്തെ വിശേഷിപ്പിച്ചത്.
Comments