ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റ്; ചന്ദ്രയാന് ഇന്ത്യ ചെലവാക്കിയത് വെറും 615 കോടി രൂപ; റഷ്യയുടെ പരാജയപ്പെട്ട ലൂണാറിന് 1600 കോടി; ഐഎസ്ആർഒയ്ക്ക് കൈയടിച്ച് ലോകം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോളിവുഡ് സിനിമയേക്കാൾ കുറഞ്ഞ ബജറ്റ്; ചന്ദ്രയാന് ഇന്ത്യ ചെലവാക്കിയത് വെറും 615 കോടി രൂപ; റഷ്യയുടെ പരാജയപ്പെട്ട ലൂണാറിന് 1600 കോടി; ഐഎസ്ആർഒയ്‌ക്ക് കൈയടിച്ച് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 09:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ആഗോളതലത്തിൽ തന്നെ ഏറെ ചർച്ചയാകാൻ പോകുന്നത് ഇന്ത്യ അതിനായി ചെലവഴിച്ച തുകയെ കുറിച്ചാണ്. ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് ദിവസം ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ട്വിറ്റ് തന്നെ ഇതിന്റെ സൂചനയാണ്.

ക്രിസ്റ്റഫർ നോളന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ ഇന്റർസ്റ്റെല്ലാറും ‘ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെയും ബജറ്റ് താരതമ്യം ചെയ്താണ് മസ്‌ക് ട്വിറ്റ് ചെയ്തത്. ചന്ദ്രയാൻ -3 ന്  75 മില്യൺ ഡോളർ ഇന്ത്യ ചെലവഴിച്ചപ്പോൾ ഇന്റർസ്റ്റെർ സിനിമയുടെ ബജറ്റ് 165 മില്യൺ ഡോളർ എന്നാണ് മസ്‌ക് കുറിച്ചത്. അതായത് ഇന്ത്യൻ കറൻസി മൂല്യത്തെ അടിസ്ഥാനമാക്കിയാൽ ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കാൻ ഇന്ത്യ ഉപയോഗിച്ചത് വെറും 615-കോടി രൂപയാണ്. ക്രിസ്റ്റഫർ നോളൻ ഒരു സിനിമയ്‌ക്ക്  മാറ്റിവെച്ചത് 1000 കോടി രൂപയും.

റഷ്യയുടെ ദൗത്യം പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ്, ഇന്ത്യയുടെ ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കുന്നത്. അതിനാൽ തന്നെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ സസൂക്ഷമമാണ് മിഷൻ ഉറ്റുനോക്കുന്നത്. റഷ്യയുടെ ലൂണ 25 മിഷനുമായി ഇന്ത്യ നേരിട്ട് മത്സരിക്കുകയായിരുന്നു യഥാർത്ഥത്തിൽ. റഷ്യ ചാന്ദ്രദൗത്യത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഏകദേശം 1,600 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത് എന്നാണ് സൂചന.

ഇന്ത്യയുടെ ചന്ദ്രയാൻ- 3 കുറഞ്ഞ ബജറ്റിൽ സാക്ഷാത്കരിച്ചതിലൂടെ ഐഎഎസ്ആർഒയുടെ അർപ്പണബോധവും കാര്യക്ഷമതയും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ചന്ദ്രയാൻ -3 ന്റെ ആകെ ചെലവ് 615 കോടിയാണെന്ന് 2020 ൽ തന്നെ അന്നത്തെ ഐസ്ആർഒ ചെയർമാനായിരുന്നു കെ ശിവൻ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രൊപ്പൽഷനായി 250 കോടിയും വിക്ഷേപണ ചെലവുകൾക്കായി 365 കോടിയും ഉൾപ്പെടുന്നു.

ഹോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു 2015ൽ പുറത്തിറങ്ങിയ സ്റ്റാർ വാർസ് ദ ഫോഴ്സ് അവേക്കൻസ്. ഏകദേശം 3692 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം ആറിലൊന്ന് ബജറ്റ് മാത്രമേ ചന്ദ്രയാൻ-3 ന് ചെലവായിട്ടുള്ളൂ. 700 കോടിയോളം നിർമ്മാണ ചെലവിൽ പുറത്തിറങ്ങിയ ബോളിവുഡ് ബ്രഹ്‌മാണ്ഡ ചിത്രമായ ആദിപുരുഷിനേക്കാൾ ചെലവ് കുറവാണ് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര ദൗത്യത്തിന് എന്ന് ചുരുക്കം.

Tags: BudgetLowHolywood Filmsisrochandrayan 3
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies