ബെംഗളൂരു:- കോൺഗ്രസ്എംഎൽഎയുടെ വസതിയിൽ വാച്ച്മാനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കർണാടകയിലെ കലബുർഗിയിലെ ജെവർഗി മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ അജയ് സിംഗിന്റെ വസതിയിലെ വാച്ച്മാനായ 37-കാരനെയാണ് വസതിക്കുമുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷക്കാലമായി എംഎൽഎയുടെ വസതിയിൽ ഇയാൾ വാച്ച്മാനായി ജോലി ചെയ്തുവരികയായിരുന്നു. കലബുർഗി താലൂക്കിലെ പട്ടാന സ്വദേശിയാണ് ഇയാൾ. ഇന്നലെ രാത്രിയാകാം ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം. രാവിലെ പാചകക്കാരിയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ തന്നെയായിരുന്നു പോലീസിൽ വിവരമറിയിച്ചതും.
സംഭവത്തിൽ ബ്രഹ്‌മപൂർ പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തി വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഒരു നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളു എന്നും പോലീസ് പറഞ്ഞു.
Comments