2021-ലെ ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആർ എസ് പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ഉം കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ വും. മികച്ച ആനിമേഷൻ ചിത്രമായി അദിഥി കൃഷ്ണ സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’തിരഞ്ഞെടുക്കപ്പെട്ടു. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം. മേപ്പടിയാൻ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണുമോഹനെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു.
Comments