തോൽവിയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി കൊണ്ട് തല ഉയർത്തി പിടിച്ചാണ് പ്രജ്ഞാനന്ദ അന്താരാഷ്ട്ര ചെസ് ലോകകപ്പ് മത്സത്തിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രജ്ഞാനന്ദയുടെ വാക്കുകളാണ് ഇേേപ്പാൾ സമൂഹ മാദ്ധ്യമത്തിൽ ഇടം പിടിച്ചിരിക്കുന്നത്.
ചെസ് ലോകകപ്പ് മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കാൻ സാധിച്ചതിലും 2024-ലെ മത്സരത്തിലേക്ക് യോഗ്യത നേടിയതിലും അതിയായ സന്തോഷമുണ്ട്. നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയ്ക്കും, സ്നേഹത്തിനും, പിന്തുണയ്ക്കും നന്ദി. പ്രജ്ഞാനന്ദ എക്സിൽ (ട്വിറ്റർ) കുറിച്ചു. ‘എന്റെ എക്കാലത്തേയും പിന്തുണയും അഭിമാനവുമായ എന്റെ അമ്മയോടൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് പ്രജ്ഞാനന്ദ മാതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കിട്ടിയ സിൽവർ മെഡൽ അമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ചിത്രമാണ് പ്രജ്ഞാനന്ദ പങ്കുവെച്ചിരിക്കുന്നത്.
Extremely elated to win Silver medal 🥈in Fide World Cup 2023 and qualified to the Candidates 2024!
Grateful to receive the love, support and prayers of each one of you! 🇮🇳
Thankyou everyone for the wishes🙏🏼
With my ever supportive, happiest and proud Amma❤️
📷@M_Sridharan pic.twitter.com/AgAVGybFxw— Praggnanandhaa (@rpragchess) August 26, 2023
“>
അതേസമയം ‘ഇതിഹാസവും അവരുടെ മകനും’ എന്ന അടിക്കുറിപ്പോടെയാണ് നിരവധി പേർ പ്രജ്ഞാനന്ദയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ആ ചിത്രങ്ങളും പ്രജ്ഞാനന്ദ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുമ്പും പ്രജ്ഞാനന്ദയുടെ അമ്മയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രജ്ഞാനന്ദയുടെ പോസ്റ്റും സ്വീകരിക്കപ്പെടുന്നത്.
Caption!🔥❤️ https://t.co/1UWHckaTvy
— Praggnanandhaa (@rpragchess) August 26, 2023
Comments