'ചിരിച്ചു തള്ളല്ലേ ചുവന്ന ചീരയേ..'; ഇലക്കറികളിലെ കേമൻ അടുക്കളയിലെ താരം, ഗുണങ്ങൾ അറിയാം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ചിരിച്ചു തള്ളല്ലേ ചുവന്ന ചീരയേ..’; ഇലക്കറികളിലെ കേമൻ അടുക്കളയിലെ താരം, ഗുണങ്ങൾ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 08:55 pm IST
Facebook
Twitter
WhatsAppTelegram

പാടത്തും പറമ്പിലും ചുവന്ന പരവതാനി വിരിച്ചിട്ടതു പോലെ ചീരകൾ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ ഗ്രാമ പ്രദേശത്ത് സർവ്വസാധാരണമാണ്. പച്ച ചീര. ചുവന്ന ചീര അങ്ങനെ ചീര കുടുംബത്തിലുമുണ്ട് വ്യത്യസ്തതകൾ. വൈവിധ്യങ്ങൾ പലതുണ്ടെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഇവരാരും പിന്നിലല്ല. ആകർഷകവും പോഷക സമൃദ്ധവുമായ ചുവന്ന ചീരയെ ഇന്ന് നമുക്ക് പരിചയപ്പെടാം..

രക്തമാരിഷ, പാലക, ആരാമശീതളം, എന്നീങ്ങനെ വിവിധ പേരുകളുള്ള ചുവന്ന ചീരയെ ആയുർവേദത്തിൽ ‘ശാക’ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഭക്ഷണത്തിന് ഉപയോഗിക്കുന്നത് ‘ എന്നാണ് ഈ പദത്തിന്റെ അർത്ഥം.

നിരവധി ആരോഗ്യപ്രശ്‌നങ്ങൾ കുറയ്‌ക്കാൻ ചുവന്ന ചീര കേമനാണ്. സോറിയാസിസ് രോഗങ്ങൾ ഉള്ളവരും കുടലിലെ അൾസർ രോഗബാധിതരും ചുവന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചീരയില ചേർത്തുള്ള കഷായങ്ങൾ കുടിക്കുന്നത് മൂത്രനാളീ സംബന്ധമായ രോഗങ്ങൾ കുറയ്‌ക്കുന്നതിന് സഹായകമാണെന്നാണ് വിദഗ്ധർ പറയുന്നത്.

മിക്ക സ്ത്രീകളിലും കണ്ടു വരുന്ന പ്രശ്‌നമാണ് ആർത്തവസമയത്തെ ക്ഷീണവും ഇതു സംബന്ധമായ ബുദ്ധിമുട്ടുകളും. ചിലരിൽ അമിത രക്തസ്രാവവും, വയറു വേദനയും അനുഭവപ്പെടാറുണ്ട്. ആർത്തവം കഴിഞ്ഞാൽ അമിതമായ ക്ഷീണവും തൊണ്ടയിൽ കുരുക്കൾ വരുന്നതും മറ്റു പലരിലും കാണാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് നല്ലൊരു പരിഹാരമാണ് ചുവന്ന ചീര കൊണ്ടുണ്ടാക്കിയ ഭക്ഷണ വിഭവങ്ങൾ. കറിയായി കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഇത് അരച്ച് ദോശമാവിലോ, ഇഡലി മാവിലോ ചേർത്ത് ആഹാരം ഉണ്ടാക്കി കഴിക്കാവുന്നതാണ്. കറിയായി കഴിക്കുമ്പോൾ ചീര അമിതമായി വേവിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായി വേവിക്കുന്നത് ചീരയിലെ പോഷക ഗുണങ്ങൾ കുറയ്‌ക്കുന്നതിന് ഇടയാക്കുന്നു.

മുലയൂട്ടുന്ന അമ്മമാർക്ക് അത്യുത്തമമാണ് ചുവന്ന ചീര. മുലപ്പാൽ കുറവായ അമ്മമാർ ആട്ടിൻസൂപ്പിൽ ചീരയില പിഴിഞ്ഞ് കുടിക്കുന്നത് പാൽ വർദ്ധിക്കാൻ സഹായകരമാണ്. കുട്ടികൾക്ക് ചുവന്ന ചീരയില നീര് രണ്ട് സ്പൂൺ സമം തേനും ചേർത്ത് ആഴ്ചയിലൊരിക്കൽ നൽകുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. വിറ്റാമിനുകളും ധാതുക്കളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ചുവന്ന ചീര പോലുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാവുന്നതാണ്. ഇനി ചുവന്ന ചീരയെ കാണുമ്പോൾ മുഖം തിരിച്ചു നടക്കാതെ കൂടെ കൂട്ടാം..

Tags: foodhealth tipsSUBcheera
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies