അപ്പെന്റികസ് മൂലം ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറിൽ നിന്നും വിരകളെ ലഭിക്കുന്നത് നമുക്കറിയാം. എന്നാൽ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ തലച്ചോറിൽ നിന്നും വിരയെ ലഭിച്ചാല്ലോ? അസാധാരണമായ ഈ സംഭവം നടക്കുന്നത് ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബെറയിലാണ്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ന്യൂറോ സർജൻ 8 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ രോഗിയുടെ തലച്ചോറിൽ നിന്നും ശസ്ത്രക്രിയിലൂടെ നീക്കുന്നത്. തെക്ക്- കിഴക്കൻ ന്യൂ സൗത്ത് പ്രവിശ്യയിൽ നിന്നുള്ള 64-കാരിയായ സ്ത്രീയെ ചികിത്സിക്കുന്നതിനിടെയാണ് സാംക്രമിക രോഗ വിദഗ്ധനായ ഡോക്ടർ ബാൻഡി വിരയെ കണ്ടെത്തുന്നത്.
വയറുവേദന, വയറിളക്കം, പനി, എന്നീ ലക്ഷണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 64-കാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നതു കണ്ട ഡോക്ടേഴ്‌സ് വിശദമായ പരിശോധന നടത്തിയപ്പോഴാണ് തലച്ചോറിൽ വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഉടൻ തന്നെ രോഗിയെ അടിയന്തിര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കുകയായിരുന്നു. ഇത്തരമൊരു വിരയെ മെഡിക്കൽ സയൻസിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടേഴ്‌സ് പറഞ്ഞു.
Comments