ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓണം. സന്തോഷകരമായ അവസരത്തിൽ അവസരത്തിൽ എല്ലാവർക്കും ഓണാശംസകൾ നേരുന്നു എന്നു അദ്ദേഹം ആശംസിച്ചു. എക്സിലൂടെ ആയിരുന്നു ഉപരാഷ്‌ട്രപതി ആശംസ അറിയിച്ചത്.
ഐക്യത്തിന്റെയും വിളവെടുപ്പിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. ഇത് സമൂഹത്തിലെ പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്നു. പരോപകാരത്തിന്റെയും അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. നമ്മുടെ കർഷക സമൂഹത്തിന്റെ അശ്രാന്ത പരിശ്രമത്തെ ആദരിക്കുന്നതിനും പ്രകൃതി മാതാവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സന്ദർഭം കൂടിയാണിത്. ഓണത്തിന്റെ ചൈതന്യം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകട്ടെ എന്നും ജഗദീപ് ധൻകറിന്റെ ആശംസ.
Comments