വയേഡ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകാത്ത ഇടങ്ങൾ ചെറിയ തോതിലെങ്കിലുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അതിവേഗ ഇന്റർനെറ്റിനായി ആശ്രയിക്കാവുന്നത് എയർഫൈബറുകൾ. അടുത്തിടെയാണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നത്.
എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ
എയർടെല്ലിന്റെ എക്‌സ്ട്രീം എയർഫൈബർ സേവനം നിലവിൽ രാജ്യത്ത് എല്ലാ ഭാഗത്തുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാകില്ല. കൂടുതൽ ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനായി ആവശ്യക്കാരുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയാണ് എയർടെൽ നടത്തുന്നത്.
നിലവിൽ സേവനം ലഭ്യമാകുന്ന നഗരങ്ങൾ
നിലവിൽ ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ മാത്രമാണ് ലഭ്യമാകുക. മുംബൈയിലും ഡൽഹിയിലും മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എയർടെല്ലിന് വളരെയധികം വരുമാനം നൽകുന്ന രണ്ട് മെട്രോപൊളിറ്റൻ നഗരങ്ങൾ കൂടിയാണിത്. ഇവിടെ 5ജി നെറ്റ്‌വർക്കാണ് ഉള്ളത്. ഉപഭോക്താക്കൾക്കിടയിൽ ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് വ്യാപിപ്പക്കാനാണ് കമ്പനിയുടെ തീരമാനം.
ചിലവ്
ഇത് ഒരു പ്ലഗ് ആൻഡ് പ്ലേ ഡിവൈസാണ്. വൺടൈം റീഫണ്ടബിളായ 2,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകി സ്വന്തമാക്കാവുന്നതാണ്. 4,425 രൂപയുടെ പ്ലാൻ എന്ന നിലയിലാണ് എയർടെല്ലിന്റെ ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് 6 മാസത്തേക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകാൻ എയർടെൽ എക്‌സ്ട്രീം എയർ ഫൈബറിന്റെ ഈ പ്ലാനിന് സാധിക്കും.
മൊബൈലിൽ ഇന്റർനെറ്റ് ലഭിക്കുന്നത് പോലെ കൂടുതൽ വേഗതയിൽ വയർലെസ് ആയി സിഗ്‌നൽ പിടിച്ചെടുത്ത് വൈഫൈ വഴി ഇന്റർനെറ്റ് നൽകുന്ന ഉത്പന്നമാണ് എയർടെൽ എക്‌സ്ട്രീം എയർ ഫൈബർ.
Comments