സിഐഡി മൂസയെ സ്വതസിദ്ധമായ ശൈലിയിലൂടെ ‘സിഐഡി മൂളയാക്കി’ മാറ്റി മലയാളികളുടെ മനസ് കീഴടക്കിയ വില്ലൻ പോലീസുകാരൻ ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അസമിൽ നിന്നുള്ള രൂപാലി ബറുവയായിരുന്നു വധു. താരത്തിന്‌റെ രണ്ടാം വിവാഹമായിരുന്നു അത്. സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്ന ആശിഷ് വിദ്യാർത്ഥി ഭാര്യയോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇത്തവണത്തെ ഓണം ദമ്പതികൾക്ക് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണം ഭാര്യ രൂപാലിയോടൊപ്പം കൊണ്ടാടുന്ന ചിത്രങ്ങൾ താരം ആരാധാകർക്കായി പങ്കുവെച്ചിരിക്കുകയാണ്.
ഭാര്യയുടെ കൂടെ പൂക്കളത്തിന് മുന്നിലിരുന്ന് എല്ലാവർക്കും ഓണാശംസകൾ നേർന്നാണ് നടൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലുൾപ്പെടെ അദ്ദേഹം ഓണാശംസകൾ നേർന്നു.
View this post on Instagram
ഓണവില്ലിന്റെ സ്വരമാധുരി, പൂക്കളത്തിന്റെ സുഗന്ധം അതിനോടൊപ്പം സദ്യയും പഴയ ഓർമ്മകളെ വിളിച്ചുണർത്തുന്നു. സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ഓണക്കാലം കൂടി. മഹാബലി നമുക്ക് മുന്നിൽ ധർമ്മത്തിന്റെയും പരോപാകാരത്തിന്റെയും പാതയാണ് പ്രകാശിപ്പിക്കുന്നത്. ഈ അവസരത്തിൽ എല്ലാർക്കും ഞാനും രൂപാലിയും ഊഷ്മളമായ ഓണാശംസകൾ നേരുന്നു.- അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിമിഷ നേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.
നിലവിൽ ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ആശിഷ് വിദ്യാർത്ഥിക്ക് കേരളവുമായി ചെറുതല്ലാത്ത ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഗോവിന്ദ് വിദ്യാർത്ഥി മലയാളിയാണ്. കണ്ണൂരിലാണ് അദ്ദേഹത്തിന്റെ സ്വദേശം.
Comments