തിരുവനന്തപുരം: തിരുവനന്തപുരത്ത് ശക്തമായ മഴ. നഗരത്തിൽ കഴിഞ്ഞ മണിക്കൂറിൽ ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കാലാവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതാണ് ഒരിടവേളയ്ക്ക് ശേഷം മഴ പെയ്യാൻ കാരണം.
സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അടുത്ത ആഴ്ചയോടെ കാലവർഷം കൂടുതൽ ശക്തിപ്പെടുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Comments