ക്ലബ് വിടാന്‍ മറ്റേത് താരത്തെക്കാലും വലിയ ബഹളങ്ങള്‍ സൃഷ്ടിച്ച കളിക്കാരനാണ് പിഎസ്ജിയുടെ കിലിന്‍ എംബാപ്പെ. പ്രീസിസണ്‍ മത്സരങ്ങള്‍ക്കായി ടീം ജപ്പാനിലേക്ക് പറന്നപ്പോഴും ഫ്രഞ്ച് സൂപ്പര്‍ താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരു വര്‍ഷം മാത്രമുള്ള കരാര്‍ പുതുക്കില്ലെന്നും താരം മനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇതോടെ ക്ലബുമായി ഇടഞ്ഞ താരത്തെ ഏതുവിധേനയും പുറത്താക്കാന്‍ തീരുമാനിച്ച ക്ലബ് അതിനായി പരമാവധി ശ്രമിക്കുകയും ചെയ്തു.
എംബാപ്പെ കരാര്‍ പുതുക്കിയില്ലെങ്കില്‍ ഈ സീസണ്‍ കളിക്കില്ലെന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ നെയ്മര്‍ പിഎസ്ജി വിട്ട് അല്‍ ഹിലാലിലേക്ക് ചേക്കേറിയതോടെ പിഎസ്ജിമായുള്ള പ്രശ്‌നങ്ങള്‍ താരം രമ്യതയില്‍ പരിഹരിക്കുന്നതാണ് കണ്ടത്. എംബാപ്പയുമായി ചര്‍ച്ചകള്‍ നടത്തി താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിഎസ്ജി തീരുമാനിച്ചു. അതിനു ശേഷമുള്ള മത്സരങ്ങളും താരം കളിച്ചു.ഇപ്പോള്‍ എംബാപ്പെ പിഎസ്ജി കരാര്‍ പുതുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
2026 വരെ നീളുന്ന കരാറൊപ്പിടാനാണ് എംബാപ്പെ ഒരുങ്ങുന്നത്. ഈ കരാറില്‍ അടുത്ത സമ്മറില്‍ ആക്ടീവാകുന്ന ഒരു റിലീസ് ക്ലോസ് കൂടി ഉള്‍പ്പെടുത്തും. ഇതിന്റെ തുക എത്രയാണെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും മറ്റു ക്ലബുകള്‍ക്ക് ഈ തുക നല്‍കി അടുത്ത സമ്മറില്‍ താരത്തെ സ്വന്തമാക്കാനാവും.
ഇതിനിടെ എംബാപ്പെയാണ് നെയ്മറെ ക്ലബില്‍ നിന്ന് പുറത്താക്കാന്‍ കരുക്കള്‍ നീക്കിയതെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഇത് ശരിവയ്‌ക്കുന്നൊരു പ്രതികരണം നെയ്മറില്‍ നിന്ന് പരോക്ഷമായി ഉണ്ടായി. ഇതോടെ ആരാധകരും എംബാപ്പെയ്‌ക്കെതിരെ തിരിഞ്ഞിരുന്നു.
Comments