റായ്പൂർ: രാജസ്ഥാനിൽ വനവാസി യുവതിയ്ക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയ്ക്കുള്ളിലെ വിഭാഗീയത പരിഹരിക്കുന്നതിനുള്ള തിരക്കിലാണെന്നും അദ്ദേഹം വിമർശിച്ചു.
‘മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയ്ക്കുള്ളിലെ വിഭാഗീയത പരിഹരിക്കുന്നതിനുള്ള തിരക്കിലാണ്. അവരുടെ സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങി കൂടുന്നു. കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ പാഠംപഠിപ്പിക്കും’ അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങർ പുറത്ത് വന്നിട്ടും നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ സിന്ധ്യയും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജി വെക്കണമെന്ന് ബിജെപി നേതാവ് ഗജേന്ദ്രസിങ് ശെഖാവത്ത് ആവശ്യപ്പെട്ടു.
Comments