ബെംഗളുരു: പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ പിന്നിട്ടത് 100 മീറ്റർ ദൂരം. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ഐഎസ്ആർഒയാണ് ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രഗ്യാന്റെ സഞ്ചാരപാതയെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
100 നോട്ടോട്ട് എന്നാണ് ചിത്രത്തിന് ഇസ്രോ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അതേ സമയം അങ്ങ് ചന്ദ്രനിൽ, പ്രഗ്യാൻ റോവർ 100 മീറ്ററിലധികം സഞ്ചരിച്ചിരിക്കുന്നു, സഞ്ചാരം തുടരുന്നു. സൗരദൗത്യത്തിന്റെ വിജയം പങ്കുവെച്ച ശേഷം പുറത്തുവിട്ട എക്സ് പോസ്റ്റിൽ ഐസ്രോ കുറിച്ചു.
Chandrayaan-3 Mission:
🏏Pragyan 100*
Meanwhile, over the Moon, Pragan Rover has traversed over 100 meters and continuing. pic.twitter.com/J1jR3rP6CZ
— ISRO (@isro) September 2, 2023
ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്ന റോവർ നിർണായക വിവരങ്ങളാണ് ഇസ്രോയ്ക്ക് കൈമാറിയത്. ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നതായി റോവർ കണ്ടെത്തിയിരുന്നു. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ചന്ദ്രനിലെ സൾഫറിന്റെ സാന്നിദ്ധ്യവും റോവർ സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ താപനിലയും റോവർ കണ്ടെത്തിയിരുന്നു.
Comments