ബജറ്റ് ഫ്രണ്ട്‌ലി യാത്ര പ്ലാൻ ചെയ്യുന്നവർക്കിത് സുവർണാവസരം!  മികച്ച പാക്കേജ് ഇതാ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബജറ്റ് ഫ്രണ്ട്‌ലി യാത്ര പ്ലാൻ ചെയ്യുന്നവർക്കിത് സുവർണാവസരം!  മികച്ച പാക്കേജ് ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 04:18 pm IST
FacebookTwitterWhatsAppTelegram

പൈൻ മരങ്ങൾക്കിടയിലൂടെ വാരിപ്പുണരാനെത്തുന്ന കോടമഞ്ഞ്… ഓർക്കുമ്പോൾ തന്നെ കുളിർമയാണ് അല്ലേ. സഞ്ചാരികളുടെ പറുദീസ ആയ വാഗമണ്ണിന്റെ ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി, അതും കുറഞ്ഞ ചെലവിൽ.

കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത്. രണ്ട് ദിവസമാണ് ട്രിപ്പ്. മലയും കുന്നും കോടയും ട്രക്കിംഗുമൊക്കെ ആസ്വദിച്ച് രണ്ടാം ദിനം ആലപ്പുഴയുടെ ഭംഗി ആസ്വദിക്കാനാണ് കെഎസ്ആർടിസി സഞ്ചാരികളെ എത്തിക്കുന്നത്. കോഴിക്കോട് നിന്ന് രാത്രി 10 മണിയോടെ ആരംഭിക്കുന്ന യാത്ര പുലർച്ചെ വാഗമണ്ണിൽ എത്തും. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞ വഴികളിലൂടെയുള്ള യാത്ര എത്തിച്ചേരുന്നത് മൊട്ടക്കുന്നിലേക്കും പൈൻ വാലിയിലേക്കുമാണ്. തട്ടുകളായി അടുക്കി വെച്ചതുപോലുള്ള പൈൻമരങ്ങൾ കാണുമ്പോൾ തന്നെ മനം കവരും.

പേരുപോലെ തന്നെ മൊട്ടക്കുന്നുകളും വൻ കാഴ്ച വിരുന്നാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. യാത്രയിൽ ആത്മഹത്യ മുനമ്പും അഡൈ്വഞ്ചർ പാർക്കും സന്ദർശിക്കാനവസരമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലമാണ് ഏറ്റവും പുതിയതായി വാഗമൺ ഒരുക്കിയിരിക്കുന്നത്. ഇവിടെങ്ങളിലേക്ക് കെഎസ്ആർടിസി ബസിൽ തന്നെ സഞ്ചാരികൾക്ക് എത്താവുന്നാതാണ്. ട്രക്കിംഗ് പോയിന്റിലേക്ക് ജീപ്പിൽ സഞ്ചരിക്കാനും അവസരമുണ്ടാകും. തുടർന്ന് രാത്രി വാഗമണ്ണിലെ തണുപ്പ് ആസ്വദിക്കാനുള്ള അവസരവും കെഎസ്ആർടിസി നൽകുന്നു! രാത്രി വാഗമണിന്റെ ഹൃദയഭാഗത്ത് താമസിക്കാനുള്ള സൗകര്യവും പാക്കേജിലുണ്ട്.

പിറ്റേന്ന് രാവിലെ ആലപ്പുഴയിലേക്കാണ് യാത്ര തിരിക്കുക. സ്പീഡ് ബോട്ടിൽ ആലപ്പുഴയിൽ നിന്നും കയറി പുന്നമട – വേമ്പനാട് കായൽ – മുഹമ്മ – പാതിരാമണൽ – കുമരകം – ആർ ബ്ലോക്ക് -മാർത്താണ്ഡം – ചിത്തിര – സി ബ്ലോക്ക് – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ഏകദേശം നാല് മണിക്കൂർ നീളുന്നതാണ് ഈ യാത്ര. ഈ മാസം 15-നാണ് യാത്ര. തീയതിയിൽ മാറ്റം വരാൻ സാധ്യതയുള്ളതായി കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9544477954 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags: KSRTCvagamonSUBTour Package
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies