ബഹിരാകാശത്തെ ധാതുക്കളിൽ കണ്ണ് വച്ച് ചൈന : 'സ്‌പേസ് റിസോഴ്‌സ് സിസ്റ്റം' ഒരുക്കി ചൈനീസ് ശാസ്ത്രജ്ഞർ
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ബഹിരാകാശത്തെ ധാതുക്കളിൽ കണ്ണ് വച്ച് ചൈന : ‘സ്‌പേസ് റിസോഴ്‌സ് സിസ്റ്റം’ ഒരുക്കി ചൈനീസ് ശാസ്ത്രജ്ഞർ

Janam Web Desk by Janam Web Desk
Sep 2, 2023, 05:08 pm IST
A A
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമി കൈയേറിയ ചൈന ഇപ്പോൾ ബഹിരാകാശത്ത് കണ്ണുവച്ചിരിക്കുന്നു . ബഹിരാകാശത്തുള്ള ഛിന്നഗ്രഹങ്ങളിലുൾപ്പെടെ പോയി അവിടെ നിന്ന് വിലപിടിപ്പുള്ള ധാതുക്കൾ കൊണ്ടുവരികയാണ് ചൈനയുടെ ലക്ഷ്യം. ചൈനീസ് ശാസ്ത്രജ്ഞർ ഇതിനുള്ള പ്രാഥമിക മാർഗരേഖയും തയ്യാറാക്കിയിട്ടുണ്ട്. 2100-ഓടെ സൗരയൂഥത്തിൽ ചൈനയ്‌ക്കായി ഒരു ‘സ്‌പേസ് റിസോഴ്‌സ് സിസ്റ്റം’ ഉണ്ടാകുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നത് .

ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ ചീഫ് സയന്റിസ്റ്റ് വാങ് വെയുടെ മേൽനോട്ടത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈ സംവിധാനത്തിന്റെ ഉദ്ദേശ്യം ഭൂമിക്കപ്പുറമുള്ള ജലവും ധാതു വിഭവങ്ങളും കണ്ടെത്തുകയും പിന്നീട് അത് ചൈനയുടെ നേതൃത്വത്തിൽ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികസനം കാരണം, ചന്ദ്രൻ ഉൾപ്പെടെയുള്ള ആഴത്തിലുള്ള ബഹിരാകാശത്ത് വിഭവങ്ങൾ ഉടൻ കണ്ടെത്തുമെന്നും സാമ്പത്തിക നേട്ടങ്ങൾക്കായി ഇത് ഉപയോഗിക്കുമെന്നും വാങ് പറയുന്നു.

തന്റെ രാജ്യത്തിന്റെ ഈ സംരംഭം ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് വാങ് പറയുന്നു. എങ്കിലും, ചൈനയുടെ ഈ സംരംഭത്തെക്കുറിച്ച് മറ്റ് രാജ്യങ്ങളിലെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ഭയമുണ്ട്. കാരണം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചടക്കിയതുപോലെ, ബഹിരാകാശത്തും ആധിപത്യം സ്ഥാപിക്കാനാണോ ചൈനയുടെ നീക്കമെന്ന സംശയവും നിലനിൽക്കുന്നു .

കഴിഞ്ഞ മൂന്ന് വർഷമായി, ബഹിരാകാശത്ത് ലഭ്യമായ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ വാങ്ങും സംഘവും ശ്രദ്ധ കേന്ദ്രീകരിച്ചതായി ചൈന സ്‌പേസ് ന്യൂസ് പറയുന്നു . ബഹിരാകാശത്തുള്ള ഛിന്നഗ്രഹങ്ങളിൽ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളിൽ ഐസ് രൂപത്തിൽ ജലം സംഭരിക്കപ്പെടുന്നു. ഐസ് രൂപത്തിലുള്ള ഈ വെള്ളം ഉപയോഗിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ചൈനയുടെ പദ്ധതി പ്രകാരം ഭൂമിക്കും ചന്ദ്രനുമിടയിൽ വെള്ളവും ധാതുക്കളും സംഭരിക്കുന്നതിനുള്ള സൗകര്യം നിർമിക്കും. ഇവ സൂര്യനിൽ നിന്ന് ഭൂമിയിലേക്കും ചൊവ്വയിലേക്കും വ്യാഴത്തിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. അതായത് സൗരയൂഥത്തിൽ സംഭരണ ​​സൗകര്യങ്ങളുടെ സമ്പൂർണ ശൃംഖല സ്ഥാപിക്കുകയാണ് ചൈനയുടെ ലക്ഷ്യം .

സൗരയൂഥത്തിൽ 13 ലക്ഷത്തിലധികം ഛിന്നഗ്രഹങ്ങളുണ്ട്. ഇതിൽ 700 എണ്ണം ഭൂമിയോട് വളരെ അടുത്താണ്. ഓരോ ഛിന്നഗ്രഹത്തിന്റെയും മൂല്യം 100 ട്രില്യൺ ഡോളറിലധികം വരും. 122 ഛിന്നഗ്രഹങ്ങളുണ്ട് . ഇവിടെ ഗവേഷണം അടക്കമുള്ളവ എളുപ്പത്തിൽ നടത്താം. ബഹിരാകാശത്തുള്ള ഈ ഛിന്നഗ്രഹങ്ങൾ പിടിച്ചെടുക്കാൻ ചൈന ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണ്. ചൈനയുടെ ഈ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാനുള്ള സമയപരിധി 2035 മുതൽ 2100 വരെയാണ്.

 

Tags: ChinaSPACE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

‘സികാമോർ ഗാപ്’ നിലം പതിച്ചു; 200 വർഷം പഴക്കമുള്ള പൈതൃക മരം മുറിച്ച 16-കാരൻ അറസ്റ്റിൽ

‘സികാമോർ ഗാപ്’ നിലം പതിച്ചു; 200 വർഷം പഴക്കമുള്ള പൈതൃക മരം മുറിച്ച 16-കാരൻ അറസ്റ്റിൽ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

Load More

Latest News

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

റോസ്ഗർ മേള: 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies