ഓർമ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടൻ; ടി.പി മാധവനെപ്പറ്റി അന്വേഷിക്കുന്നത് സുരേഷ് ​ഗോപിയെ പോലുള്ള ചുരുക്കം ചിലർ മാത്രം; ആരും തിരിഞ്ഞു നോക്കുന്നില്ല; നടന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഓർമ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടൻ; ടി.പി മാധവനെപ്പറ്റി അന്വേഷിക്കുന്നത് സുരേഷ് ​ഗോപിയെ പോലുള്ള ചുരുക്കം ചിലർ മാത്രം; ആരും തിരിഞ്ഞു നോക്കുന്നില്ല; നടന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 08:00 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായിരുന്നു നടൻ ടിപി മാധവൻ. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നടൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ്. വളരെയധികം അവശത അനുഭവിച്ചാണ് ടി.പി മാധവൻ തന്റെ ജീവിതം കഴിച്ചുക്കൂട്ടുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനിലെ അന്തേവാസിയാണ് അദ്ദേഹം. നടന്റെ അവസ്ഥയെ കുറിച്ച് നേരത്തെയും വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഒരു തരത്തിലുള്ള സഹായവും മാധവനെ തേടിയെത്തിയില്ല. സിനിമാ രംഗത്ത് നിന്നോ സാംസ്‌കാരിക വകുപ്പിൽ നിന്നോ ആരും അദ്ദേഹത്തെ കാണാൻ പോലും എത്തിയിരുന്നില്ല. ഇപ്പോഴിതാ, ഗാന്ധിഭവൻ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് നടന്റെ ദയനീയാവസ്ഥ വെളിപ്പെടുന്നത്.

താര സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടി.പി മാധവൻ. എന്നാൽ പതിറ്റാണ്ടുകളായി മലയാള സിനിമ ലോകത്ത് സജീവമായ ടിപി മാധവനെ കാണാൻ വിരലിൽ എണ്ണാവുന്ന സിനിമ പ്രവർത്തകർ മാത്രമാണ് ഇതുവരെ വന്നതെന്ന് ഗാന്ധി ഭവൻ അധികൃതർ പറയുന്നു. നടൻ സുരേഷ് ഗോപിയും പത്തനാപുരത്തിന്റെ എംഎൽഎ കൂടിയായ കെ.ബി. ഗണേഷ്‌കുമാറും മാത്രമാണ് ഇടയ്‌ക്കിടെ വന്ന് അദ്ദേഹത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുക. നടി ചിപ്പിയും ഭർത്താവ് രഞ്ജിത്തും, ജയരാജ് വാര്യർ, മധുപാൽ ഇങ്ങനെ ചുരുക്കം പേർ അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞപ്പോൾ കാണാൻ വന്നിട്ടുണ്ടെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറയുന്നു.

തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി.പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. എട്ട് വർഷമായി അദ്ദേഹം ഗാന്ധിഭവൻ അന്തേവാസിയാണ്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടിപി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്നും ഗാന്ധിഭവൻ വൈസ് ചെയർമാൻ പറഞ്ഞു. ഗാന്ധിഭവനിലെ പ്രധാന ഓഫിസിനു മുകളിലുള്ള മുറിയാണ് ടി.പി. മാധവന് വേണ്ടി അധികൃതർ നൽകിയിരിക്കുന്നത്. ഈ മുറിയിൽ ടി.പി മാധവന് ലഭിച്ച അംഗീകാരങ്ങളും ഫലകങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ലഭിച്ച രാമുകാര്യാട്ട് അവാർഡും പ്രേം നസീർ അവാർഡും എല്ലാം ഇതിൽ പെടുന്നു.

Tags: SUBTP MADHAVAN
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies