ഗുവാഹത്തി : ആസാമിലെ കരിംഗഞ്ചിൽ വൻ മയക്കു മരുന്ന് വേട്ട. പെട്രോൾ ടാങ്കറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1,420 കിലോ കഞ്ചാവ് ആസാം പോലീസ് പിടികൂടി. അയൽസംസ്ഥാനത്ത് നിന്ന് അസമിലേക്ക് കടക്കുകയായിരുന്ന ടാങ്കർ കരിംഗഞ്ച് പോലീസ് ചുറൈബാരി ചെക്ക്പോസ്റ്റിൽ തടഞ്ഞു. വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടാങ്കർ പരിശോധിച്ചത്. വാഹനത്തിന്റെ ടാങ്കിനുള്ളിൽ ഒളിപ്പിച്ച 1,420 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ (ട്വിറ്റർ) അസം പോലീസിന്റെ നടപടിയെ പ്രശംസിച്ചു,
ഒരാഴ്ച മുമ്പ് അസമിലെ കച്ചാർ പോലീസ് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും 35 കോടി രൂപ വിലമതിക്കുന്ന 1.70 ലക്ഷം മയക്കു മരുന്ന് ഗുളികകൾ പിടികൂടുകയും ചെയ്തിരുന്നു.
ബോർഡർ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫും) കരിംഗഞ്ച് പോലീസും സഹകരിച്ച് നടത്തിയ ഓപ്പറേഷനിൽ 768 ഗ്രാംഹെറോയിൻ പിടികൂടിയിരുന്നു.
Comments