അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കണമെന്ന് പറഞ്ഞു; എനിക്ക് സഹോദരനെ പോലെയാണ് ദിലീപേട്ടൻ: മീര നന്ദൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കണമെന്ന് പറഞ്ഞു; എനിക്ക് സഹോദരനെ പോലെയാണ് ദിലീപേട്ടൻ: മീര നന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 07:29 pm IST
FacebookTwitterWhatsAppTelegram

മലയാള ടെലിവിഷനിൽ അവതാരികയായെത്തി പിന്നീട് നടിയും ആർജെയും ആയി മാറിയ താരമാണ് മീര നന്ദൻ. താരം വീണ്ടും സിനിമയിലേയ്‌ക്കും ടെലിവിഷനിലേക്കും തിരിച്ചെത്തുകയാണ്. സിനിമയിൽ ഒരു ഇടവേള എടുത്ത് ദുബായിൽ ആർജെ ആയി പോയതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മീര നന്ദൻ.

നടൻ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ചും ഒറ്റയ്‌ക്ക് ജീവിക്കുന്നതിനെക്കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. ദുബായിലേക്ക് മാറുകയാണെന്ന് അറിയിച്ചപ്പോൾ അച്ഛനെയും അമ്മയെയും കുറിച്ച് ഓർക്കണമെന്നായിരുന്നു ദിലീപിന്റെ ഉപദേശം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീര നന്ദൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

‘റേഡിയോയിൽ ഓഫർ ലഭിച്ച സമയത്ത് അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന പേടി ആയിരുന്നു. എന്നാൽ അവർ സമ്മതിച്ചു. കരിയറിൽ എടുത്ത തീരുമാനങ്ങളിലൊന്നും പശ്ചാത്താപമില്ല. എല്ലാം വിട്ടെറിഞ്ഞിട്ട് ആർജെ ആയി ജീവിതം തുടങ്ങിയപ്പോൾ ഫിനാൻഷ്യൽ ക്രൈസിസ് ആയിരുന്നു തുടക്കത്തിൽ നേരിട്ടത്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ആയിരുന്നു പഠിച്ചത്.

കുക്കിങ് പോലും അറിയില്ലായിരുന്നു, ഉലുവയും പരിപ്പും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. ഒറ്റക്ക് ജീവിക്കാൻ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യമല്ല. ഒറ്റയ്‌ക്ക് ജീവിക്കുന്നതിൽ നിന്നും ഒരുപാട് ചലഞ്ചസ് നേരിടേണ്ടി വരും. ഒരുപാട് കാര്യങ്ങൾ പഠിക്കാനായി, ദൈവം സഹായിച്ച് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഒറ്റയ്‌ക്ക് ജീവിക്കുന്നതിൽ ഞാൻ ഹാപ്പിയാണ്.

ഒരുപാട് അബദ്ധങ്ങളും തെറ്റുകളും ആർജെ ആയ തുടക്ക സമയത്ത് സംഭവിച്ചിട്ടുണ്ട്. ചില മോശം അനുഭവങ്ങളും ഉണ്ട്. നമുക്ക് എല്ലാം ഉണ്ട്, നമ്മൾ എല്ലാമായി എന്ന ഭാവം മറ്റൊരു രാജ്യത്തു താമസിക്കുമ്പോൾ തനിയെ മാറും. നമുക്ക് തന്നെ കുറേ മാറ്റങ്ങൾ വരും. ദുബായിൽ ജീവിച്ചതുകൊണ്ട് എനിക്ക് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

എനിക്ക് സഹോദരനെ പോലെയാണ് ദിലീപേട്ടൻ. ഞാൻ ദുബായിലേക്ക് മാറുകയാണെന്ന് ദിലീപേട്ടനെ വിളിച്ച് പറയുമ്പോൾ എന്നോട് പറഞ്ഞത് നീ നിന്റെ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചിക്കണം എന്നാണ്.

നീ വേറെയൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിലും ഒറ്റയ്‌ക്ക് ജീവിക്കാൻ തുടങ്ങുവാണെങ്കിലും എപ്പോഴും അവരെ കുറിച്ച് ചിന്തിക്കണം. അവർ ഇത്രയും നാൾ നിനക്ക് വേണ്ടി ചെയ്ത് തന്നിട്ടുള്ളത് എന്തൊക്കെയാണെന്ന് നീ എപ്പോഴും ആലോചിക്കണം. എന്നൊക്കെ പറഞ്ഞ് തരുന്ന സഹോദര തുല്യനാണ് ദിലീപേട്ടൻ എന്റെ ജീവിതത്തിൽ. അതിപ്പോഴും അങ്ങനെ തന്നെയാണ്.’ മീര നന്ദൻ പറഞ്ഞു.

Tags: DileepSUBMeera Nandan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies