പോപ്പുലർ ഫ്രണ്ട് മതഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമം നടത്തി; ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടിക  തയ്യാറാക്കിയത്  റിപ്പോർട്ടിംഗ് വിങ്; പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഭീകർക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പ്രത്യേക എൻഐഎ കോടതി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ട് മതഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമം നടത്തി; ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടിക  തയ്യാറാക്കിയത്  റിപ്പോർട്ടിംഗ് വിങ്; പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഭീകർക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പ്രത്യേക എൻഐഎ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഭീകരർ കേരളത്തിൽ ആയുധ സംഭരണത്തിന് ശ്രമിച്ചതായി പ്രത്യേക എൻഐഎ കോടതി. സ്‌ഫോടവസ്തു സംഭരണത്തിനും ഭീകർ ശ്രമിച്ചതായി പ്രത്യേക കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 58 പേരിൽ 10 പേരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിലെ ഭിന്നതയുണ്ടാക്കാനുമുള്ള മാർഗ്ഗങ്ങളാണ് മതഭീകരസംഘടന ആലോചിച്ചത്. വൻ സ്‌ഫോടനങ്ങൾക്കും ആക്രമണങ്ങൾക്കുമായി സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇവർ ഗുഢാലോചന നടത്തി. റിപ്പോർട്ടിംഗ് വിങ്, ട്രേഡിംഗ് വിങ്, ഹിറ്റ് വിങ്  എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഇതിനായി രൂപീകരിച്ചു. ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കാനാണ് റിപ്പോർട്ടിംഗ് വിങ് പ്രവർത്തിച്ചത്. ട്രേഡിംഗ് വിങ് ആയുധ പരിശീലനം നൽകി. ഹിറ്റ് വിങ് കൃത്യങ്ങൾ നടപ്പിലാക്കിയെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

അംഗത്വ ഫീസിന്റെ മറവിൽ വൻ പണപിരിവാണ് പോപ്പുലർ ഫ്രണ്ട് മതഭീകര സംഘടന നടത്തിയത്. ഇതര മതവിഭാഗങ്ങളിലെ നേതാക്കളെ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങളെന്ന് എൻഐഎ കണ്ടെത്തലുകൾ നിരീക്ഷിച്ച് കോടതി വ്യക്തമാക്കി. ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ ഗുഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും പങ്കുള്ള പ്രതികളെ ജാമ്യത്തിൽ വിടുന്നതിനെ എൻഐഎ ശക്തമായി എതിർത്തിരുന്നു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻഐഎ വാദവും കോതി അംഗീകരിച്ചു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.

2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയ്‌ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.

Tags: NIAsreenivasan Murder casePFI Terrorist
Share
Tweet
SendShare

More News from this section

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

നിധിൻരാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ ജാമ്യഹർജിയിൽ വിധി ബുധനാഴ്ച

സ്കൂട്ടർ മോഷണം; 40കാരൻ പിടിയിൽ

കേരളത്തിൽ ചൂട് വർധിക്കുന്നു, കുട്ടികളും വയോധികരും തൊഴിലാളികളും പ്രത്യേകം ശ്രദ്ധിക്കണം, ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു, സൂര്യാതപവും സൂര്യാഘാതവും ഒഴിവാക്കാൻ ജാഗ്രത

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

Latest News

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies